ഭാര്യയെ വാഹനം ഇടിപ്പിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

Posted on: 19 Aug 2015കഴക്കൂട്ടം: ഭാര്യയെ വാഹനം ഇടിപ്പിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ശ്രീകാര്യം കമുകറക്കോണം വീട്ടില്‍ മണികണ്ഠ (43) നെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്.
ഭാര്യ ഇന്ദുകുമാരിയും മണികണ്ഠനും രണ്ടുവര്‍ഷമായി പിരിഞ്ഞ് താമസിക്കുകയാണ്. കുടുംബകോടതിയില്‍ വിവാഹ മോചനത്തിന് കേസും നടക്കുന്നുണ്ട്.
കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് കാര്യവട്ടത്തായിരുന്നു സംഭവം. റോഡിലൂടെ നടന്നുപോവുകയായിരുന്ന ഇന്ദുകുമാരിയെ മണികണ്ഠന്‍ ഓട്ടോയിടിച്ച് വീഴ്ത്തുകയായിരുന്നു.
തുടര്‍ന്ന് കാലിലൂടെ ഓട്ടോ കയറ്റിയിറക്കുകയും ചെയ്തു. വീണ്ടും ഇടിക്കാനായി വന്നപ്പോള്‍ നാട്ടുകാര്‍ ഇടപെട്ടു. ഇതോടെ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. കഴക്കൂട്ടം എസ്.ഐ. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

More Citizen News - Thiruvananthapuram