ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയവരെ അനുമോദിച്ചു

Posted on: 19 Aug 2015



തിരുവനന്തപുരം: കേരള സര്‍വകലാശാല ഫിസിക്കല്‍ എഡ്യൂക്കേഷന്‍ പഠനവകുപ്പ് ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയ 40 സര്‍വകാലശാല വിദ്യാര്‍ഥികളെയും കായിക അദ്ധ്യാപകനെയും ആദരിച്ചു. ചടങ്ങ് മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്തു.
വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. പി.കെ.രാധാകൃഷ്ണന്‍ ആദ്ധ്യക്ഷ്യം വഹിച്ചു. സിന്‍ഡിക്കേറ്റംഗങ്ങളായ ജെ.എസ്. അഖില്‍, ഡോ. കെ.അനില്‍കുമാര്‍, ഡോ. ആര്‍.ജയപ്രകാശ്, കെ.എസ്.ഗോപകുമാര്‍, ഡോ. ഗിരീഷ് കുമാര്‍, പ്രൊഫ. എം.ജമാല്‍കുഞ്ഞ്, ഡോ. വര്‍ഗീസ് പേരയില്‍, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ പഠനവകുപ്പ് ഡയറക്ടര്‍ ഡോ. പി.രാഘവന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram