വിനായകചതുര്‍ഥി: കൊഴുക്കട്ട പൊങ്കാല അര്‍പ്പിച്ചു

Posted on: 19 Aug 2015തിരുവനന്തപുരം: ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന ഗണേശോത്സവ ആഘോഷങ്ങളുടെ ഭാഗമായി പ്രതിഷ്ഠാ കേന്ദ്രങ്ങളില്‍ ഭക്തര്‍ കൊഴുക്കട്ട പൊങ്കാല അര്‍പ്പിച്ചു. ജില്ലയിലെ 200-ല്‍പരം പ്രതിഷ്ഠാ കേന്ദ്രങ്ങളില്‍ കൊഴുക്കട്ട പൊങ്കാല അര്‍പ്പണം നടന്നു.
വിനായകചതുര്‍ഥിയോടനുബന്ധിച്ച് പ്രത്യേക പൂജാച്ചടങ്ങുകളും പ്രതിഷ്ഠാ കേന്ദ്രങ്ങളില്‍ നടന്നു. മിത്രന്‍ നമ്പൂതിരിപ്പാട് മുഖ്യ കാര്‍മികത്വം വഹിച്ചു.
ട്രസ്റ്റ് കണ്‍വീനര്‍ ആര്‍.ഗോപിനാഥന്‍ നായര്‍, ട്രസ്റ്റ് മുഖ്യ കാര്യദര്‍ശി എം.എസ്.ഭുവനചന്ദ്രന്‍, നഗരസഭാ പ്രതിപക്ഷ നേതാവ് ജോണ്‍സണ്‍ ജോസഫ്, ഭാരവാഹികളായ വട്ടിയൂര്‍ക്കാവ് മധുസൂദനന്‍ നായര്‍, കല്ലിയൂര്‍ ശശി, ശിവജി ജഗന്നാഥന്‍, രാധാകൃഷ്ണന്‍ ബ്ലൂൂ സ്റ്റാര്‍, ജി.ജയശേഖരന്‍ നായര്‍, മോഹന്‍കുമാര്‍ നായര്‍, സലിം മാറ്റപ്പള്ളി, അമ്പാടി ചന്ദ്രശേഖരന്‍ നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

More Citizen News - Thiruvananthapuram