ഇളങ്കോവന്റെ കോലം കത്തിച്ചു

Posted on: 19 Aug 2015തക്കല: പ്രധാനമന്ത്രി മോദിയുടെയും തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെയും സന്ദര്‍ശനത്തെ വിമിര്‍ശിച്ച തമിഴ്‌നാട് കോണ്‍ഗ്രസ് പ്രസിഡന്റ് ഇ.വി.കെ.എസ്. ഇളങ്കോവന്റെ കോലം കത്തിച്ച് എ.ഡി.എം.കെ. പ്രവര്‍ത്തകര്‍ പ്രതിഷേധമറിയിച്ചു.
ചൊവ്വാഴ്ച രാവിലെ തക്കല ബസ് സ്റ്റാന്‍ഡിന് മുമ്പില്‍ പദ്മനാഭപുരം നഗരസഭ ചെയര്‍മാന്‍ സത്യാദേവിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ കോലം കത്തിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തക്കല പോലീസ് തീ കെടുത്തി.

More Citizen News - Thiruvananthapuram