കര്‍ഷകരെ ആദരിച്ചു

Posted on: 19 Aug 2015പാറശ്ശാല: ചെങ്കല്‍ കൃഷിഭവന്റെ കീഴിലുള്ള ഏഴോളം കര്‍ഷകരെ കൃഷിഭവനില്‍ നടത്തിയ ചടങ്ങില്‍ ആദരിച്ചു. ചിങ്ങം ഒന്നായ കര്‍ഷകദിനത്തില്‍ ചെങ്കല്‍ കൃഷി ഓഫീസില്‍ നടന്ന ചടങ്ങ് ആര്‍.സെല്‍വരാജ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിലെ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ പ്ലസ് ടു, 10-ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. പഞ്ചായത്തിലെ ഏറ്റവും നല്ല കൃഷി നടത്തിയ സ്‌കൂള്‍ ആയി തിരഞ്ഞെടുത്ത ആറയൂര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കും സമ്മാനങ്ങള്‍ നല്‍കി.
ചെങ്കല്‍ പഞ്ചായത്ത് പ്രസിഡന്റ് സുഗന്ധി അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ബ്ലോക്ക് പ്രസിഡന്റ് എം.ആര്‍. സൈമണ്‍, ബ്ലോക്ക് അംഗം വട്ടവിള വിജയന്‍, ജില്ലാ പഞ്ചായത്ത് അംഗം, ഉഷകുമാരി, എസ്.അജിത, കൃഷി ഓഫീസര്‍ ശൈലകുമാര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഡോ. ജി.എം.ബാലചന്ദ്രനാഥ് തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram