വിഴിഞ്ഞം തുറമുഖം സംസ്ഥാനത്തിന്റെ ആവശ്യം - മന്ത്രി രമേശ് ചെന്നിത്തല

Posted on: 19 Aug 2015കാഞ്ഞിരംകുളം: വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാകേണ്ടത് സംസ്ഥാനത്തിന്റ ആവശ്യമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. കാഞ്ഞിരംകുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ എം.കുഞ്ഞുകൃഷ്ണന്‍ നാടാര്‍ അനുസ്മരണവും രാഷ്ട്രീയ വിശദീകരണയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിഴിഞ്ഞം പദ്ധതി നടപ്പാക്കാന്‍ ഇന്ദിരാഗാന്ധിയോട് കുഞ്ഞുകൃഷ്ണന്‍ നാടാര്‍ ആവശ്യപ്പെട്ടതായി മന്ത്രി പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് ആര്‍.ശിവകുമാര്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള, മുന്‍ മന്ത്രി എം.ആര്‍.രഘുചന്ദ്രബാല്‍, ഡി.സി.സി. ജനറല്‍ സെക്രട്ടറിമാരായ കോളിയൂര്‍ ദിവാകരന്‍ നായര്‍, സി.എസ്.ലെനിന്‍, ജി.എസ്.ബാബു, പഞ്ചായത്ത് പ്രസിഡന്റ് സുജാത, സരസി കുട്ടപ്പന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram