ചെമ്പഴന്തി ഗുരുകുലത്തില്‍ കലാസാഹിത്യ മത്സരങ്ങള്‍

Posted on: 19 Aug 2015തിരുവനന്തപുരം: ശ്രീനാരായണഗുരു ജയന്തിയോടനുബന്ധിച്ച് 24, 25, 26 തീയതികളില്‍ ചെമ്പഴന്തി ഗുരുകുലത്തില്‍ ഗുരുദേവന്റെ ജീവിതം, ദര്‍ശനം, കൃതികള്‍ എന്നിവയെ ആസ്​പദമാക്കി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. 24ന് രാവിലെ 9ന് ഗുരുദേവകൃതികളുടെ ആലാപനമത്സരം. ഉച്ചയ്ക്ക് 2ന് പ്രസംഗം, 25ന് രാവിലെ 9.30ന് കവിതാരചന, 11ന് ഉപന്യാസരചന, ഉച്ചയ്ക്ക് 2ന് ക്വിസ്. 26ന് രാവിലെ 9ന് ശതശ്ലോകാലാപനം, 10ന് ചിത്രരചന, ഉച്ചയ്ക്ക് 2ന് ശതശ്ലോകാലാപനം എന്നിവ നടക്കും.
വിദ്യാര്‍ഥികള്‍ മത്സരസമയത്ത് ഐഡന്റിറ്റി കാര്‍ഡോ സ്ഥാപനത്തിന്റെ സാക്ഷ്യപത്രമോ ഹാജരാകണം. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അറിയിച്ചു. ഫോണ്‍: 9446102795, 0471-2595121, 0471- 2592721.

More Citizen News - Thiruvananthapuram