കനറാ ബാങ്ക് കര്‍ഷകദിനം ആഘോഷിച്ചു

Posted on: 19 Aug 2015തിരുവനന്തപുരം: ചിങ്ങം ഒന്നിന് കനറാ ബാങ്ക് തിരുവനന്തപുരം ശാഖകളും പള്ളിച്ചല്‍ സംഘമൈത്രിയും സംയുക്തമായി സംഘടിപ്പിച്ച കര്‍ഷകദിനാഘോഷം റിസര്‍വ് ബാങ്ക് റീജണല്‍ ഡയറക്ടര്‍ നിര്‍മ്മല്‍ ചന്ദ് ഉദ്ഘാടനം ചെയ്തു. േസ്റ്ററ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റി കണ്‍വീനറും കനറാ ബാങ്ക് ജനറല്‍ മാനേജറുമായ എന്‍.ശിവശങ്കരന്‍ അധ്യക്ഷനായി. നബാര്‍ഡ് ജനറല്‍ മാനേജര്‍ എന്‍.രമേഷ്, വെള്ളായണി കാര്‍ഷിക സര്‍വകലാശാല ഡീന്‍ രാജാമണി, സംഘമൈത്രി ചെയര്‍മാന്‍ ബാലചന്ദ്രന്‍ നായര്‍, ദൂരദര്‍ശന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജ്യോതിഷ് എന്നിവര്‍ ആശംസ നേര്‍ന്നു.
ചടങ്ങില്‍ ഇരുന്നൂറിലധികം കര്‍ഷകര്‍ പങ്കെടുത്തു. മികച്ച കര്‍ഷകരെ ആദരിച്ചു. 10 പുതിയ ഫാര്‍മേഴ്‌സ് ക്ലൂബ്ബിന്റെ ഉദ്ഘാടനം, കാര്‍ഷികവായ്പാവിതരണം, ജീവന്‍ സുരക്ഷാ ഡെപ്പോസിറ്റ്/ഗിഫ്റ്റ് ചെക്ക് വിതരണം എന്നിവയും നടന്നു.

More Citizen News - Thiruvananthapuram