നിഷ്: ഒഴിവുകളിലേക്ക് 20 വരെ അപേക്ഷിക്കാം

Posted on: 19 Aug 2015തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്​പീച്ച് ആന്‍ഡ് ഹിയറിങ്ങില്‍ (നിഷ്) പ്രോജക്ട് അസോസിയേറ്റ്, മാത്തമാറ്റിക്‌സ് ലക്ചറര്‍ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ആഗസ്ത് 20 വരെ നീട്ടി. കണക്കില്‍ ഒന്നാം ക്ലാസ്സോടെ ബിരുദാനന്തര ബിരുദം നേടിയവര്‍ക്ക് ലക്ചറര്‍ തസ്തികയിലേയ്ക്ക് അപേക്ഷിക്കാം. നെറ്റ്, എം.ഫില്‍., പിഎച്ച്.ഡികാര്‍ക്കും ശ്രവണ വൈകല്യമുള്ളവരെ പഠിപ്പിച്ച് പരിചയമുള്ളവര്‍ക്കും മുന്‍ഗണന.
ഓഡിയോളജി ആന്‍ഡ് സ്​പീച്ച് ലാംഗ്വേജ് പത്തോളജിയില്‍ ബിരുദാനന്തര ബിരുദമാണ് പ്രോജക്ട് അസോസിയേറ്റിന്റെ യോഗ്യത. കരാറടിസ്ഥാനത്തിലായിരിക്കും നിയമനം.
താത്പര്യമുള്ളവര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്​പീച്ച് ആന്‍ഡ് ഹിയറിങ്, നിഷ് റോഡ്, ശ്രീകാര്യം പി.ഒ., തിരുവനന്തപുരം - 695017 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്: www.nish.ac.in/others/career

More Citizen News - Thiruvananthapuram