കര്‍ഷകദിനം ആചരിച്ചു

Posted on: 19 Aug 2015തിരുവനന്തപുരം: കടകംപള്ളി കൃഷിഭവന്റെയും തിരുവനന്തപുരം നഗരസഭയുടെയും ആഭിമുഖ്യത്തില്‍ കര്‍ഷകദിനം ആചരിച്ചു. അണമുഖം വാര്‍ഡ് കൗണ്‍സിലര്‍ അജിത്കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം എം.എ.വാഹിദ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മികച്ച കര്‍ഷകരായ എന്‍.സോമന്‍, ശിവരാജന്‍, രഘു വി., പ്രേമലത സി., സി.സുധാകരന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
'ജൈവകൃഷിയുടെ പ്രാധാന്യം' എന്ന വിഷയത്തില്‍ കൃഷി ഓഫീസര്‍ സലിന്‍ തപസിയുടെ നേതൃത്വത്തില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. കൃഷി ഓഫീസര്‍മാരായ കനകവല്ലി, എസ്.എ.നിസാം, മുതിര്‍ന്ന കര്‍ഷകന്‍ മാധവന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram