ഡ്രൈവര്‍ക്ക് ശാരീരിക അസ്വസ്ഥത; നിയന്ത്രണംവിട്ട ബസ് വൈദ്യുതിപോസ്റ്റിലിടിച്ചു

Posted on: 18 Aug 2015പേരൂര്‍ക്കട: ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ശാരീരിക അസ്വസ്ഥതയുണ്ടായതിനെത്തുടര്‍ന്ന് നിയന്ത്രണംവിട്ട ബസ് വൈദ്യുതിപോസ്റ്റിലിടിച്ച് നിന്നു. ബസ്സിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. കുടപ്പനക്കുന്ന് പെട്രോള്‍ പമ്പിന് സമീപമാണ് അപകടം നടന്നത്.
ഇടിയുടെ ആഘാതത്തില്‍ പോസ്റ്റിന് സാരമായ തകരാറുണ്ടായി. ഡ്രൈവര്‍ ദീപു സത്യനും കണ്ടക്ടര്‍ ജിജുവിനും സാരമായി പരിക്കേറ്റു. പത്തില്‍ താഴെ യാത്രക്കാര്‍ മാത്രമാണ് ബസ്സില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്ക് നിസ്സാര പരിക്കേറ്റു.
ഇവര്‍ പേരൂര്‍ക്കട താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. ദീപുവിന് കാലിനും ജിജുവിന് കൈയ്ക്കും കാലിനുമാണ് പരിക്ക്്. തൃക്കണ്ണാപുരത്തുനിന്ന് സിവില്‍സ്റ്റേഷനിലേക്ക് പോയ പേരൂര്‍ക്കട ഡിപ്പോയുടെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്.

More Citizen News - Thiruvananthapuram