വിനായകചതുര്‍ത്ഥിയും മഹാഗണപതിഹോമവും

Posted on: 18 Aug 2015പാലോട്: ഇളവട്ടം, ഈട്ടിമൂട് മുത്തപ്പന്‍നട രക്തേശ്വരിയമ്മക്ഷേത്രത്തിലെ വിനായകചതുര്‍ത്ഥിയും മഹാഗണപതിഹോമവും വിശേഷാല്‍ പൂജകളും 18ന് രാവിലെ നടക്കുമെന്ന് പ്രസിഡന്റ് ഈട്ടിമൂട് രാജേന്ദ്രന്‍ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ 6ന്
ക്ഷേത്രതന്ത്രി രാജീവ് പോറ്റിയുടെ മുഖ്യകാര്‍മികത്വത്തില്‍ ഗണപതിഹോമവും, വിശേഷാല്‍പൂജകളും, വിനായകചതുര്‍ത്ഥി പൂജകളും നടക്കും.

നന്ദിയോട് സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തില്‍ വിനായകചതുര്‍ത്ഥി
പാലോട്:
വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച് നന്ദിയോട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ 18 ചൊവ്വാഴ്ച രാവിലെ 108 തേങ്ങയുടെ അഷ്ടദ്രവ്യമഹാഗണപതിഹോമവും വൈകുന്നേരം അപ്പംമൂടല്‍ നിവേദ്യവും മറ്റ് വിശേഷാല്‍പൂജകളും ക്ഷേത്ര മേല്‍ശാന്തി ചേന്തമനപ്രശാന്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കും.

സൂര്യകാന്തി കുടിവെള്ളപദ്ധതി ഉദ്ഘാടനം
പാലോട്:
തെന്നൂര്‍ സൂര്യകാന്തി കോളനിയില്‍ കുടിവെള്ളമെത്തിക്കുന്നതിനുള്ള പദ്ധതി പൂര്‍ത്തിയായി. നാല് സെന്റ് കോളനിയില്‍ നടന്ന ചടങ്ങ് ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് അന്‍സജിത റസല്‍ ഉദ്ഘാടനം ചെയ്തു. േബ്ലൂക്ക് പ്രസിഡന്റ് ബേബീസുേലഖ അധ്യക്ഷതവഹിച്ച സമ്മേളനത്തില്‍ ജില്ലാപ്പഞ്ചായത്തംഗം സോഫീ തോമസ് ബ്ലോക്ക് അംഗം ഉഷാവിജയന്‍, ജുെമെല സത്താര്‍, ബി.പവിത്രകുമാര്‍, ഡി.രഘുനാഥന്‍ മണ്‍പുറം റഷീദ്, എ.സന്തോഷ്, കൊച്ചുകരിക്കകം നൗഷാദ് എന്നിവര്‍ പ്രസംഗിച്ചു.നാല് സെന്റ് കോളനിയിലെ 25 കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുന്ന പദ്ധതിയാണ് ഇതോടെ യാഥാര്‍ഥ്യമായത്. 15 ലക്ഷം ചെലവിട്ട് കിണര്‍, ടാങ്ക്, പൈപ്പ്‌ലൈന്‍ എന്നിവ നിര്‍മിച്ചാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്.

More Citizen News - Thiruvananthapuram