മൂന്ന്‌ െനെറ്റ്വാച്ചര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു

Posted on: 18 Aug 2015നെടുമങ്ങാട് : ആനാട് ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്കില്‍ മദ്യലഹരിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് നൈറ്റ് വാച്ചര്‍മാരെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ സസ്‌പെന്‍ഡ് ചെയ്തു. ചുള്ളിമാനൂര്‍ ബ്രാഞ്ചിലെ ബിനുകുമാര്‍, വേങ്കവിള ബ്രാഞ്ചിലെ ഘനശ്യാമ ശര്‍മ, പനവൂര്‍ മെയിന്‍ ബ്രാഞ്ചിലെ ദില്‍ബഹദൂര്‍ദാപ്പ എന്നിവരെയാണ് ശനിയാഴ്ച രാത്രി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാനും സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാറുമായ ശ്രീകാന്ത് സസ്‌പെന്‍ഡ് ചെയ്തത്.
നൈറ്റ്വാച്ചര്‍മാര്‍ മദ്യപിച്ചാണ് ഡ്യൂട്ടി ചെയ്യുന്നതെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ചെയര്‍മാന്‍ രാത്രി പരിശോധന നടത്തിയത്. പനവൂര്‍ മെയിന്‍ ബ്രാഞ്ചില്‍ ഗേറ്റും ഗ്രില്ലും തുറന്നിട്ടാണ് നൈറ്റ്വാച്ചര്‍ മദ്യലഹരിയിലുറങ്ങിയത്. പരിശോധനയ്ക്ക് എത്തിയവര്‍ കെട്ടിടത്തിനുള്ളില്‍ പ്രവേശിച്ച് നൈറ്റ്വാച്ചര്‍മാരെ വിളിച്ചുണര്‍ത്തിയപ്പോഴാണ് ബാങ്കിനുള്ളില്‍ ആള്‍ കയറിയതായി അറിയുന്നത്.

വിനായകചതുര്‍ത്ഥി ആഘോഷം
നെടുമങ്ങാട്: കുര്യാത്തി മഹാദേവര്‍ ക്ഷേത്രത്തില്‍ വിനായകചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി 18ന് രാവിലെ 5 മുതല്‍ അഷ്ടദ്രവ്യ മഹാഗണപതിഹോമം നടക്കും.നെടുമങ്ങാട്: മണ്ഡപത്തിന്‍വിള ശ്രീധര്‍മശാസ്താ ഭദ്രകാളി ക്ഷേത്രത്തില്‍ 108 നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതിഹോമം 18ന് രാവിലെ 5ന് നടക്കും.

എ.ഐ.വൈ.എഫ്. പ്രവര്‍ത്തകര്‍ യൂത്ത് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു
നെടുമങ്ങാട്: നെടുമങ്ങാട് പ്രദേശത്തുനിന്ന് എ.ഐ.വൈ.എഫില്‍നിന്ന് രാജിവെച്ച് യൂത്ത് കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന പ്രവര്‍ത്തകര്‍ക്ക് സ്വീകരണം നല്‍കി. സ്വീകരണയോഗം ഹാഷിംറഷീദ് ഉദ്ഘാടനം ചെയ്തു.

ബി.ജെ.പി. വാര്‍ഡ് സമ്മേളനം
നെടുമങ്ങാട്: ബി.ജെ.പി. തറട്ട വാര്‍ഡ് സമ്മേളനം ബി.ജെ.പി. സംസ്ഥാന സെക്രട്ടറി ജെ.ആര്‍.പദ്മകുമാര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡന്റ് വി.എസ്.ജയചന്ദ്രന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പൂവത്തൂര്‍ ജയന്‍, പോത്തന്‍കോട് ദിനേശ്, ബി.എസ്.ബൈജു, പ്രശാന്ത് എന്നിവര്‍ സംസാരിച്ചു.

സൗജന്യ പ്രതിരോധമരുന്ന് വിതരണം
നെടുമങ്ങാട്: പാലൈക്കോണം വില്ലനസ്രത്ത് സ്‌കൂളില്‍ സൗജന്യ പ്രതിരോധമരുന്ന് വിതരണവും ബോധവത്കരണവും നടന്നു. മികച്ച ഹോമിയോ ഡോക്ടര്‍ക്കുള്ള സംസ്ഥാനപുരസ്‌കാരം നേടിയ ഹോമിയോപ്പതി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ബി.എസ്.രാജശേഖരനെ ചടങ്ങില്‍ ആദരിച്ചു.

ഭക്ഷണസാധന നിര്‍മാണ പരിശീലന ക്ലാസ്
നെടുമങ്ങാട്:
ഭക്ഷണസാധനങ്ങളില്‍ രുചിവര്‍ദ്ധക വസ്തുക്കളുടെയും രാസപദാര്‍ത്ഥങ്ങളുടെയും ഉപയോഗം പരമാവധി കുറയ്ക്കുന്നതിനുള്ള പരിശീലന ക്ലാസ് 22ന് രാവിലെ 9.30 മുതല്‍ നെടുമങ്ങാട് സൂര്യ ഹോട്ടലില്‍ നടക്കുമെന്ന് ഫുഡ് സേഫ്റ്റി ഓഫീസര്‍ അറിയിച്ചു.

More Citizen News - Thiruvananthapuram