വൈദ്യുതി മുടങ്ങും

Posted on: 18 Aug 2015ആറ്റിങ്ങല്‍: കെ.എസ്.ഇ.ബി. ആറ്റിങ്ങല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ 18ന് രാവിലെ 8.30 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും. ഗവ. ഐ.ടി.ഐ, കെ.എസ്.ആര്‍.ടി.സി. ജങ്ഷന്‍, കോളേജ് ജങ്ഷന്‍, നഗരസഭാകാര്യാലയം, കച്ചേരിനട, കീഴാറ്റിങ്ങല്‍, തിനവിള, എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുക. 19ന് മാര്‍ക്കറ്റ് റോഡ്, കുഴിമുക്ക്, തോട്ടവാരം, രാമച്ചംവിള, വിളയില്‍മൂല, ചെറുവള്ളമുക്ക് എന്നിവിടങ്ങളില്‍ 19ന് വൈദ്യുതി മുടങ്ങും.

ഓണനാളില്‍ ലഹരിവില്പന തടയാന്‍ നടപടി
ആറ്റിങ്ങല്‍:
ഓണാഘോഷത്തിനിടെ ലഹരി വസ്തുക്കളുടെ കടത്തും വില്പനയും തടയുന്നതിന് ആറ്റിങ്ങല്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിന്റെ കീഴില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു. കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് വിവരം അറിയിക്കാവുന്നതാണ്. ഫോണ്‍-ആറ്റിങ്ങല്‍: 0470-2622386, 9400069407, 9400069408. ചിറയിന്‍കീഴ്: 0470-2644070, 9400069423
കിളിമാനൂര്‍: 0470-2672227, 9400069422, വര്‍ക്കല: 0470-611098, 9400069424

ഐ.ടി.ഐ. ഇന്‍സ്ട്രക്ടര്‍ ഒഴിവ്
ആറ്റിങ്ങല്‍:
ഗവ. ഐ.ടി.ഐ.യില്‍ മെക്കാനിക്ക് മോട്ടോര്‍വെഹിക്കിള്‍, മെക്കാനിക്ക് ഡീസല്‍, വെല്‍ഡര്‍, ടര്‍ണര്‍, ഇലക്ട്രീഷ്യന്‍, ഡി.സിവില്‍ എന്നീ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമയും എന്‍.എ.സി.യും ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. അഭിമുഖം 19ന് രാവിലെ 11ന്.

More Citizen News - Thiruvananthapuram