ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യവേ യുവതിയുടെ സ്വര്‍ണ മാല പിടിച്ചുപറിച്ചു

Posted on: 18 Aug 2015കാട്ടാക്കട: ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യവേ യുവതിയുടെ മാല പൊട്ടിച്ചുകടന്നു. അമ്പലത്തിന്‍കാല ആലംകോട് സ്വദേശി രാജേശ്വരിയുടെ ഒന്നര പവന്‍ താലിമാലയാണ് പിടിച്ചുപറിച്ചത്. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. കാട്ടാക്കട നിന്ന് അമ്പലത്തിന്‍കാലയിലേക്ക് പോകവേ ആളൊഴിഞ്ഞ സ്ഥലത്ത്‌ െവച്ച് പുറകെ ബൈക്കില്‍ എത്തിയ ആള്‍ മാല പൊട്ടിച്ചെടുത്ത് കടക്കുകയായിരുന്നു. മാല പൊട്ടിക്കുന്നതിനിടെ താലി ഊരി വീണതിനാല്‍ അത് നഷ്ടപ്പെട്ടില്ല. പുന്നാവൂര്‍ എല്‍.പി.എസ്സില്‍ ആയയാണ് രാജേശ്വരി. കാട്ടാക്കട പോലീസില്‍ പരാതി നല്‍കി.

More Citizen News - Thiruvananthapuram