ഗണേശോത്സവം

Posted on: 18 Aug 2015വര്‍ക്കല: ഗണേശോത്സവത്തിന്റെ ഭാഗമായി ഗണേശവിഗ്രഹങ്ങളുടെ മിഴിതുറക്കല്‍ ചടങ്ങ് നാവായിക്കുളം കാവുവിള ശിവക്ഷേത്ര മേല്‍ശാന്തി ബാബുപോറ്റിയുടെ കാര്‍മികത്വത്തില്‍ വര്‍ക്കല നഗരസഭ ചെയര്‍മാന്‍ എന്‍.അശോകന്‍ നിര്‍വഹിച്ചു. എം.എസ്.ഭുവനചന്ദ്രന്‍, അജി എസ്.ആര്‍.എം, വക്കം അജിത്ത്, ലാജി ബാഹുലേയന്‍, സുരേഷ്, രാജന്‍, ഡോ.ഗണേഷ് ബാബു, രാജലക്ഷ്മി, ജി.കെ.ഉണ്ണികൃഷ്ണന്‍, രാജു, ഷാജി വാമദേവന്‍ എന്നിവര്‍ സംബന്ധിച്ചു.

അധ്യാപക ഒഴിവ്
വര്‍ക്കല:
വെട്ടൂര്‍ ഗവ.എച്ച്.എസ്.എസ്സില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മാത്തമാറ്റിക്‌സിന് അധ്യാപക ഒഴിവുണ്ട്. അഭിമുഖം 19ന് 11ന്.

വൈദ്യുതി മുടങ്ങും
വര്‍ക്കല:
വര്‍ക്കല 110 കെ.വി.സബ്‌സ്റ്റേഷനില്‍ നിന്ന് 20ന് രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെ വര്‍ക്കല, പാലച്ചിറ, കെടാകുളം, ഭൂതക്കുളം, പരവൂര്‍ സെക്ഷനുകളിലേക്ക് വൈദ്യുതി വിതരണം ഉണ്ടാകില്ല.

More Citizen News - Thiruvananthapuram