മടവൂര്‍ പഞ്ചായത്തില്‍ കുടിവെള്ള പദ്ധതി ഉദ്ഘാടനം

Posted on: 18 Aug 2015മടവൂര്‍: പഞ്ചായത്തില്‍ രാജീവ്ഗാന്ധി കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം വര്‍ക്കല കഹാര്‍ എം.എല്‍.എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.രവീന്ദ്രന്‍ ഉണ്ണിത്താന്‍ അധ്യക്ഷനായി. പനപ്പാംകുന്നിലെ കിഴക്കനേല, ചാങ്ങയില്‍ക്കോണം എന്നീ രണ്ട് പ്രദേശങ്ങളിലുള്ള 29 കുടുംബങ്ങള്‍ അനുഭവിക്കുന്ന കുടിവെള്ളക്ഷാമത്തിനാണ് ഇതോടെ പരിഹാരമായിരിക്കുന്നത്.
കുഴല്‍ക്കിണര്‍ സ്ഥാപിച്ചാണ് സംഭരണടാങ്കിലേക്ക് ജലമെത്തിക്കുന്നത്. ടാങ്കില്‍ ശേഖരിക്കുന്ന ജലം പൈപ്പ് വഴി വീടുകളില്‍ എത്തിക്കുന്നു. ടാങ്കില്‍നിന്ന് ഓരോ വീട്ടിലേക്കും പൈപ്പ് ലൈന്‍ സ്ഥാപിച്ചിട്ടുണ്ട്.
4.30 ലക്ഷം രൂപ പദ്ധതിക്ക് ചെലവായി. തുടര്‍ന്നുള്ള ചെലവുകള്‍ വഹിക്കുന്നത് കുടിവെള്ള പദ്ധതി സമിതിയാണ്.

More Citizen News - Thiruvananthapuram