ജില്ലാ വ്യാപാരി വ്യവസായി ക്ഷേമസംഘം ഉദ്ഘാടനം ചെയ്തു

Posted on: 18 Aug 2015തിരുവനന്തപുരം: ജില്ലാ വ്യാപാരി-വ്യവസായി ക്ഷേമസംഘത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച പവര്‍ഹൗസ് റോഡിലെ സംഘം ഓഫീസില്‍ സ്​പീക്കര്‍ എന്‍.ശക്തനും മന്ത്രി വി.എസ്.ശിവകുമാറും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനംചെയ്തു. ജില്ലയില്‍ മൊത്തം പ്രവര്‍ത്തിക്കുന്നതിന് അനുവാദമുള്ളതാണ് പുതിയ സംഘം. ആദ്യ ഡെപ്പോസിറ്റ് കാരേറ്റ് യൂണിറ്റില്‍നിന്ന് മന്ത്രി ശിവകുമാര്‍ ഏറ്റുവാങ്ങി. ലോണിന്റെ വിതരണോദ്ഘാടനം പാലോട് രവി എം.എല്‍.എ. നിര്‍വഹിച്ചു. മണക്കാട് മാര്‍ക്കറ്റിലെ വ്യാപാരികള്‍ക്ക് ലോണ്‍ നല്‍കിയാണ് ഉദ്ഘാടനം ചെയ്തത്. യോഗത്തില്‍ സംഘം പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സഹകരണബാങ്ക് പ്രസിഡന്റ് വെഞ്ഞാറമൂട് ഷംസുദ്ദീന്‍, കരമന ജയന്‍, ധനൂഷ്ചന്ദ്രന്‍നായര്‍, വൈ.വിജയന്‍, ജോഷി ബാസു, വെള്ളറട രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram