കിഴുവിലം സഹകരണബാങ്കിന്റെ ഓണം വിപണനമേള

Posted on: 18 Aug 2015ചിറയിന്‍കീഴ്: കിഴുവിലം സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണം വിപണനമേള മുന്‍ എം.എല്‍.എ. ടി.ശരത്ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. കാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം വി.ശശി എം.എല്‍.എ. നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് എന്‍.വിശ്വനാഥന്‍ നായര്‍ അധ്യക്ഷനായിരുന്നു. ചടങ്ങില്‍ മുന്‍ പ്രസിഡന്റ് മുഹമ്മദ് കാസിമിന്റെ ഛായാചിത്രം അനാച്ഛാദനവും കര്‍ഷകരെ ആദരിക്കലും നടന്നു. ചിറയിന്‍കീഴ് ബ്‌ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.വേണുഗോപാലന്‍നായര്‍, സതികുഞ്ഞു ശങ്കരന്‍, ബാങ്ക് വൈസ് പ്രസിഡന്റ് എ.ആര്‍.താഹ, സിദ്ധിക്, ശ്യാംകുമാര്‍, അജിത് പ്രസാദ്, ചന്ദ്രശേഖരന്‍നായര്‍, സഹദേവന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram