മരം നട്ട് സ്വാതന്ത്ര്യദിനാഘോഷം

Posted on: 18 Aug 2015നെയ്യാറ്റിന്‍കര: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പദ്മതീര്‍ഥം ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നഗരപ്രദേശത്ത് ആയിരം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. കൃഷ്ണന്‍ തമ്പി ഉദ്ഘാടനം ചെയ്തു.
നെയ്യാറ്റിന്‍കര സനല്‍, രാജീവ് ആദികേശവ്, ഗ്രാമം പ്രവീണ്‍, ശിവകുമാര്‍, ശ്രീജിത്ത്, ഗോപകുമാര്‍, അരുണ്‍ പ്രസാദ്, പ്രൊഫ. ബാലചന്ദ്രന്‍ പിള്ള എന്നിവര്‍ പ്രസംഗിച്ചു.
ഫ്രാനിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനാചരണം നടത്തി. ഫ്രാന്‍ ഓഫീസിന് മുന്നില്‍ പ്രസിഡന്റ് എന്‍.ആര്‍.സി. നായര്‍ ദേശീയപതാക ഉയര്‍ത്തി. ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാര്‍, എം.രവീന്ദ്രന്‍, ജി.പരമേശ്വരന്‍നായര്‍, ആര്‍.രവീന്ദ്രന്‍നായര്‍, സജന്‍ ജോസഫ് എന്നിവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram