ജൈവകൃഷിക്ക് നേതൃത്വം നല്‍കണം - ആര്‍.സെല്‍വരാജ് എം.എല്‍.എ.

Posted on: 18 Aug 2015നെയ്യാറ്റിന്‍കര: കേരളത്തിലെ മുഴുവന്‍ ഗ്രാമപ്പഞ്ചായത്തുകളിലും വാര്‍ഡുതലത്തില്‍ 50 കുടുംബങ്ങളെ സംഘടിപ്പിച്ച് ജൈവകൃഷി നടത്തുന്നതിന് സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്ന് ആര്‍.സെല്‍വരാജ് എം.എല്‍.എ. പറഞ്ഞു. കര്‍ഷക കോണ്‍ഗ്രസ് നെയ്യാറ്റിന്‍കര നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കര്‍ഷക ദിനാചരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നെയ്യാറ്റിന്‍കര നിയോജകമണ്ഡലം പ്രസിഡന്റ് വി.ഹജികുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ.എസ്.അനില്‍ മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായ ചെങ്കല്‍ സ്റ്റീഫന്‍, തൊഴുക്കല്‍ ജി.സുരേഷ്‌കുമാര്‍, ചന്ദ്രശേഖരന്‍നായര്‍, നെയ്യാറ്റിന്‍കര ജയചന്ദ്രന്‍, നെയ്യാറ്റിന്‍കര വിജേഷ്, ചെങ്കല്‍ ജ്യോതിഷ്‌കുമാര്‍, പെരുമ്പഴുതൂര്‍ വേലപ്പന്‍ എന്നിവര്‍ പങ്കെടുത്തു. മികച്ച കര്‍ഷകരെ ആദരിക്കുകയും ഓണക്കിറ്റ് വിതരണം നടത്തുകയുംചെയ്തു.

More Citizen News - Thiruvananthapuram