ഓടയില്ല; അരുവിപ്പുറം-അയിരൂര്‍ റോഡ് തകരുന്നു

Posted on: 18 Aug 2015നെയ്യാറ്റിന്‍കര: ഓട നിര്‍മിക്കാത്തതിനാല്‍ അരുവിപ്പുറം-അയിരൂര്‍ റോഡ് തകര്‍ച്ചാ ഭീഷണിയില്‍. റോഡിന് ഇരുവശവും മഴവെള്ളമൊലിച്ചിറങ്ങി ചാലായി മാറിയിരിക്കുകയാണ്.അയിരൂര്‍ ചിറ്റാറ്റിന്‍കര പാലത്തിന് സമീപം വളവില്‍ റോഡിന് ഇരുവശവും ചാലായി മാറിയതുകാരണം ഇവിടെ യാത്ര അപകടകരമായി. ചാല് വരുന്ന ഭാഗത്ത് ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്.
ഓടയില്ലാത്തതുകാരണം ടാര്‍ ഇളകിപ്പോകുകയുമാണ്. അരുവിപ്പുറം മുതല്‍ മാരായമുട്ടം വരെ പല സ്ഥലത്തും ഇങ്ങനെ റോഡിലെ ടാര്‍ ഇളകിയിട്ടുണ്ട്. റോഡിലേക്ക് മഴവെള്ളം ഒലിച്ചിറങ്ങുന്നതുകാരണം ടാര്‍ ഇളകി റോ!ഡില്‍ കുഴിയാകുന്നുമുണ്ട്.
റോഡിന് ഇരുവശത്തുമായി ഓട നിര്‍മിച്ചാല്‍ പ്രശ്‌നത്തിന് പരിഹാരമാകും. എന്നാല്‍, പൊതുമരാമത്ത് വകുപ്പോ പഞ്ചായത്തോ യാതൊരു നടപടിയും എടുക്കുന്നില്ല.

More Citizen News - Thiruvananthapuram