വിഴിഞ്ഞം തുറമുഖം യു.ഡി.എഫിന്റെ അവിസ്മരണീയ സംഭാവനയാകും

Posted on: 18 Aug 2015തിരുവനന്തപുരം: സ്വപ്‌നപദ്ധതിയായ വിഴിഞ്ഞം തുറമുഖം, മെട്രോ-റെയില്‍ നിര്‍മാണം തുടങ്ങിയവ കേരളത്തിന് യു.ഡി.എഫ്. നല്‍കുന്ന അവിസ്മരണീയമായ സംഭാവനകളാണെന്ന് ഐ.എന്‍.ടി.യു.സി. സംസ്ഥാന വൈസ് പ്രസിഡന്റ് ജി.സുബോധന്‍ പറഞ്ഞു.
കോണ്‍ഗ്രസ് കല്ലിയൂര്‍ മണ്ഡലം പദയാത്ര ഉദ്ഘാടനംചെയ്യുകയായിരുന്നു. ബി.കെ.സതികുമാര്‍ അധ്യക്ഷനായി. കല്ലിയൂര്‍ വിജയന്‍, എസ്.ഉദയകുമാര്‍, കെ.ശശികുമാരന്‍നായര്‍, കാക്കാമൂല രാധാകൃഷ്ണന്‍, ടി.ജയന്‍, പി.കെ.ഷാജി, ശാന്തിവിള അജിത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram