ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മാല കവര്‍ന്നു

Posted on: 18 Aug 2015കുലശേഖരം: തിരുവട്ടാറിനടുത്ത് ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ കഴുത്തില്‍നിന്ന് മൂന്നരപ്പവന്‍ താലിമാല അജ്ഞാതന്‍ കവര്‍ന്നു. മാത്തൂര്‍ മുണ്ടക്കല്‍വിള വേണുഗോപാലിന്റെ ഭാര്യ ശ്യാമളയുടെ മാലയാണ് കവര്‍ന്നത്. ഞായറാഴ്ച രാത്രിയോടെ ജനല്‍ക്കമ്പി വളച്ച് വീട്ടിനുള്ളില്‍ കയറിയ മോഷ്ടാവ് മാലപൊട്ടിക്കുന്നതിനിടെ ശ്യാമള ഉണര്‍ന്ന് നിലവിളിച്ചെങ്കിലും മോഷ്ടാവ് രക്ഷപ്പെട്ടു. തിരുവട്ടാര്‍ പോലീസ് കേസെടുത്തു.

More Citizen News - Thiruvananthapuram