കര്‍ഷകരെ ആദരിച്ചു

Posted on: 18 Aug 2015നെയ്യാറ്റിന്‍കര: കര്‍ഷകദിനത്തില്‍ ഓലത്താന്നി വിക്ടറി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന കര്‍ഷകരെ ആദരിച്ചു. സംസ്ഥാന കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് സോളമന്‍ അലക്‌സ് ഉദ്ഘാടനം ചെയ്തു. കാര്‍ഷിക അവാര്‍ഡ് ജേതാക്കളായ പ്രഭാകരന്‍നായര്‍, ശബരിമുത്തു എന്നിവരെ സോളമന്‍ അലക്‌സ് പൊന്നാട അണിയിച്ച് ആദരിച്ചു.
സ്‌കൂള്‍ മാനേജര്‍ ഡി.രജീവ് അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ഐ.ജി. പ്രേംകുമാര്‍, പ്രഥമാധ്യാപിക അനിതാ ജോസ്, സാജു മൈക്കല്‍, ജിജിലാല്‍ എന്നിവര്‍ പ്രസംഗിച്ചു. സീഡ് പദ്ധതിയുടെ ഭാഗമായുള്ള ജൈവപച്ചക്കറി തോട്ടത്തില്‍ നിന്നുള്ള വിളവെടുപ്പും നടന്നു.

More Citizen News - Thiruvananthapuram