ചിങ്ങം പിറന്നു; കോളേജുകള്‍ ഓണത്തെ വരവേല്‍ക്കാനൊരുങ്ങി

Posted on: 18 Aug 2015തിരുവനന്തപുരം: ചിങ്ങം പിറന്നു. നാടും നഗരവും ഓണ പാച്ചിലിലും. മലയാളികള്‍ വിളവെടുപ്പിലൂടെ കര്‍ഷകദിനമായി ചിങ്ങം ഒന്ന് ആഘോഷിക്കുന്നു. സമൃദ്ധിയുടെ കാലം കൂടിയാണ് ചിങ്ങം. ഓണം ആഘോഷ പരിപാടികള്‍ പൊടിപൊടിക്കാനുള്ള തയ്യാറെടുപ്പിലാണ് കോളേജ് വിദ്യാര്‍ത്ഥികള്‍. ചിങ്ങം ഒന്ന് പ്രമാണിച്ച് കേരളീയ വസ്ത്രം ധരിച്ചാണ് വിദ്യാര്‍ത്ഥികള്‍ ഓണത്തെ വരവേറ്റത്. സ്‌കൂളുകള്‍, കോളേജുകള്‍ തുടങ്ങി നഗരത്തിലെ എല്ലാ സ്ഥാപനങ്ങളും ഓണാഘോഷ പരിപാടികളില്‍ മുഴുകി ക്കഴിഞ്ഞു. അത്തപൂക്കള മത്സരം, ഓണസദ്യ ഒരുക്കല്‍, ഓണക്കളി മത്സരങ്ങള്‍ തുടങ്ങി വിവിധതരം പരിപാടികള്‍ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗവണ്‍മെന്റ് വിമന്‍സ് കോളേജ് വിദ്യാര്‍ത്ഥികള്‍. ഓണാഘോഷങ്ങള്‍ നടക്കുന്നുണ്ടെങ്കിലും കുഞ്ഞുന്നാളിലെ ഓണമാണ് ഏറെയിഷ്ടമെന്ന് ഗവണ്‍മെന്റ് വിമന്‍സ് കോളേജ് മലയാളം വിഭാഗത്തിലെ ഒരുകൂട്ടം വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു.

More Citizen News - Thiruvananthapuram