വൈവിധ്യങ്ങളൊരുക്കി വില്ലേജ് ഷോപ്പ് പ്രദര്‍ശനം

Posted on: 18 Aug 2015തിരുവനന്തപുരം: വീടുകളെ യൂറോപ്യന്‍ ശൈലിയില്‍ ഒരുക്കുന്ന കോട്ടണ്‍ ഇന്റീരിയര്‍ ഉത്പന്നങ്ങളുമായി വീട് അലങ്കാരത്തിനുള്ള വസ്ത്രങ്ങളുടെ മേള തലസ്ഥാനത്ത് ആരംഭിക്കുന്നു. വില്ലേജ് ഷോപ്പ് ഒരുക്കുന്ന മേള കവടിയാര്‍ ജവഹര്‍ നഗറിലെ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി നടക്കും.
കണ്ണൂരിലെ പരമ്പരാഗത തറികളില്‍ നെയ്‌തെടുക്കുന്ന യൂറോപ്യന്‍ ശൈലിയിലുള്ള വസ്ത്രങ്ങളാണ് മേളയിലെ പ്രധാന ആകര്‍ഷണം. വീടുകളുടെ അകത്തളങ്ങള്‍ മനോഹരമാക്കുന്നതിനുള്ള ഉത്പന്നങ്ങളാണ് മേളയിലുള്ളത്. സ്വീകരണ മുറികള്‍ക്കുള്ള കുഷ്യന്‍, ഫില്ലര്‍, കവര്‍, ഇരുവശവും ഉപയോഗിക്കാവുന്ന ഫ്‌ളോര്‍ റഗ്‌സ്, കര്‍ട്ടന്‍, തൂക്കിയിടാവുന്ന ഷൂ റാക്ക്, തുടങ്ങിയവയെല്ലാം ഉണ്ട്. ഡൈനിങ് മുറി മോടിപിടിപ്പിക്കാനുള്ള മേശ കവറുകള്‍, മാറ്റുകള്‍, യൂറോപ്യന്‍ രീതിയിലുള്ള ടൗവലുകള്‍ എന്നിവയുടെയെല്ലാം വിപുലമായ ശേഖരവും ഉണ്ട്.
കിടപ്പുമുറികള്‍ക്കായി രൂപകല്പന ചെയ്ത ക്വില്‍റ്റുകളാണ് മറ്റൊരു പ്രധാന ആകര്‍ഷണം. റണ്ണറും നാല് കുഷ്യന്‍ കവറുകളും അടങ്ങിയ സെറ്റുകളായാണ് ക്വില്‍റ്റുകള്‍ ഒരുക്കിയിട്ടുള്ളതെന്ന് വില്ലേജ് ഷോപ്പ്‌സ് പ്രദര്‍ശനത്തിന്റെ ഉടമ ബീന വത്സരാജ് പറയുന്നു. 3,500 മുതല്‍ 4,500 രൂപവരെയാണ് ഇവയുടെ വില.
വില്ലേജ് ഷോപ്പിന്റെ പ്രത്യേകതയായ ഡിസൈനര്‍ തോര്‍ത്തുകളും പ്രദര്‍ശനത്തിലുണ്ട്. എംബ്രോയിഡറി, ബാത്തിക് പ്രിന്റ്, ഫുള്‍ പ്രിന്റ്, എന്നിവ ചെയ്ത വലിയ കോട്ടണ്‍ തോര്‍ത്തുകള്‍ക്ക് ആവശ്യക്കാരേറെയാണ്. കുഞ്ഞുങ്ങള്‍ക്കായി പ്രത്യേകം രൂപകല്പനചെയ്ത സ്‌നാക്ക്, ടിഫിന്‍ ടവലുകളും ശ്രദ്ധേയമായവയാണ്.
അടുക്കളയില്‍ ഉപയോഗിക്കുന്ന ഏപ്രണ്‍, ടൗവല്‍, മൈക്രോമിറ്റ്, ഡബിള്‍ മിറ്റ്, ഡിഷ് ക്ലോത്ത് എന്നിവയുടെ വൈവിധ്യമാര്‍ന്ന ശേഖരവും പ്രദര്‍ശനത്തിലുണ്ട്. തമിഴ്‌നാട്ടില്‍ നിന്നുള്ള കോട്ടണ്‍, സില്‍ക്ക്, ഡിസൈനര്‍ സാരികളുടെയും വസ്ത്രങ്ങളുടെയും ശേഖരവും പ്രദര്‍ശനത്തിലുണ്ട്.


05


വില്ലേജ് ഷോപ്പ് പ്രദര്‍ശനത്തില്‍ സജ്ജീകരിച്ചിട്ടുള്ള ഉത്പന്നങ്ങള്‍

More Citizen News - Thiruvananthapuram