വിനായക ചതുര്‍ത്ഥി ഉത്സവം

Posted on: 18 Aug 2015നെയ്യാറ്റിന്‍കര: വിവിധ ക്ഷേത്രങ്ങളില്‍ 18ന് വിനായക ചതുര്‍ത്ഥി ഉത്സവം നടക്കും. വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച് ക്ഷേത്രങ്ങളില്‍ പ്രത്യേക ഗണപതിഹോമം നടക്കും.
അമരവിള തിരുനാരായണപുരം ഗണപതി ക്ഷേത്രത്തില്‍ രാവിലെ 5.45ന് അഷ്ടദ്രവ്യ ഗണപതിഹോമം, വൈകീട്ട് 5ന് ഐശ്വര്യപൂജ, രാത്രി 7ന് സംഗീതക്കച്ചേരി, 8.30ന് ഭക്തിഗാനമേള.പരക്കുന്ന് ധര്‍മശാസ്താ ക്ഷേത്രത്തില്‍ രാവിലെ 6ന് 108 നാളികേരത്താല്‍ ഗണപതിഹോമം നടക്കും. 9.30ന് അഹോരാത്ര രാമായണ പാരായണം, രാത്രി 7.30ന് അത്താഴപൂജ.ചെങ്കല്‍ മഹേശ്വരം ശിവപാര്‍വതി ക്ഷേത്രത്തില്‍ 2 മുതല്‍ അഷ്ടദ്രവ്യ ഗണപതിഹോമം നടക്കും. പൊരുതല്‍ ഗണപതിക്ഷേത്രത്തില്‍ 18ന് രാവിലെ 6ന് ഗണപതി ഹോമം, 9ന് രാമായണ പാരായണം, വൈകീട്ട് 5.30ന് ഐശ്വര്യ പൂജ, രാത്രി 8ന് പൂപ്പട.വിഷ്ണുപുരം വിഷ്ണു ക്ഷേത്രത്തില്‍ 18ന് രാവിലെ ഗണപതി ഹോമം നടക്കും. തുടര്‍ന്ന് പൂജയും ഉണ്ടായിരിക്കും.

സ്വാഗതസംഘം
നെയ്യാറ്റിന്‍കര: ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിനായി നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ സ്വാഗത സംഘം രൂപവത്കരിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ രക്ഷാധികാരി വി.ശിവശങ്കരപിള്ള അധ്യക്ഷനായി.
ബാലഗോഗുലം ജില്ലാ സംഘടനാ കാര്യദര്‍ശി എസ്.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. എല്‍.മണികണ്ഠന്‍, ചെങ്കല്‍ രാധാകൃഷ്ണന്‍, എസ്.എസ്.ശ്രീകേഷ്, എസ്.കെ. ജയകുമാര്‍, മഞ്ചത്തല സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി വി.ശിവശങ്കരപിള്ള(രക്ഷാധികാരി), എസ്.കെ. ജയകുമാര്‍(അധ്യക്ഷന്‍), മഞ്ചത്തല സുരേഷ്(കാര്യദര്‍ശി), എസ്.എസ്. ശ്രീകേഷ്(ആഘോഷപ്രമുഖ്), പി.എസ്.വരുണ്‍(സഹ ആഘോഷപ്രമുഖ്), പി.പ്രേമചന്ദ്രന്‍(ഖജാന്‍ജി) എന്നിവരെ തിരഞ്ഞെടുത്തു.
എല്‍.ഡി.എഫ്. ധര്‍ണ
നെയ്യാറ്റിന്‍കര:
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ 20ന് നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തിന്റെ ആറ് കേന്ദ്രങ്ങളില്‍ മാര്‍ച്ചും ധര്‍ണയും നടത്തും. നഗരസഭ ഓഫീസിന് മുന്നിലും അഞ്ച് പഞ്ചായത്ത് ഓഫീസുകള്‍ക്ക് മുന്നിലുമാണ് ധര്‍ണ നടത്തുക.
സമരത്തിന് മുന്നോടിയായി ചേര്‍ന്ന എല്‍.ഡി.എഫ്. യോഗത്തില്‍ സി.പി.എം. ജില്ലാ കമ്മിറ്റി അംഗം സി.കെ. ഹരീന്ദ്രന്‍ അധ്യക്ഷനായി.
എല്‍.ഡി.എഫ്. മണ്ഡലം കണ്‍വീനര്‍ കൊടങ്ങാവിള വിജയകുമാര്‍, സി.പി.എം ഏര്യാ സെക്രട്ടറി കെ.ആന്‍സലന്‍, സി.പി.ഐ. മണ്ഡലം സെക്രട്ടറി എന്‍.അയ്യപ്പന്‍നായര്‍, പി.കെ.രാജ്‌മോഹന്‍, വി.രാജേന്ദ്രന്‍, കൂട്ടപ്പന രാജേഷ്, ആറാലുംമൂട് മുരളീധരന്‍നായര്‍, നെയ്യാറ്റിന്‍കര സേവ്യര്‍, മുരുകേശന്‍ ആശാരി, എ.മോഹന്‍ദാസ്, ജി.അപ്പുക്കുട്ടന്‍, ടി.ശ്രീകുമാര്‍, എസ്.രാഘവന്‍നായര്‍, സതികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram