യൂത്ത് പാര്‍ലമെന്റ് കോ-ഓര്‍ഡിനേറ്റേഴ്‌സ് ശില്പശാല

Posted on: 18 Aug 2015തിരുവനന്തപുരം: ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സ് തെക്കന്‍ കേരളത്തിലെ നാല് ജില്ലകള്‍ക്കായി യൂത്ത് പാര്‍ലമെന്റ് മത്സര കോ-ഓര്‍ഡിനേറ്റേഴ്‌സിനുള്ള ശില്പശാല നടത്തി.
കെ.മുരളീധരന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മേയര്‍ കെ.ചന്ദ്രിക അധ്യക്ഷയായി. പാര്‍ലമെന്ററി ജനാധിപത്യ പ്രവര്‍ത്തനരംഗത്ത് എം.പി. എന്ന നിലയിലും മന്ത്രി, എംഎല്‍.എ. എന്നീ നിലകളിലുമുള്ള തന്റെ അനുഭവങ്ങള്‍ ഉദ്ഘാടന പ്രസംഗത്തില്‍ കെ.മുരളീധരന്‍ പങ്കുവച്ചു.
ഡയറക്ടര്‍ ജനറല്‍ പി.ജെ.കുര്യന്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രവര്‍ത്തന പരിപാടികള്‍ വിശദീകരിച്ചു. ജെയിംസ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. നിയമസഭാ സെക്രട്ടേറിയറ്റ് ജോ.സെക്രട്ടറി മനോഹരന്‍ നായര്‍ ടി, മുന്‍ സെക്രട്ടറി കെ.പുരുഷോത്തമന്‍ എന്നിവര്‍ ക്ലൂസുകള്‍ എടുത്തു. ഇന്‍സ്റ്റിറ്റിയൂട്ട് രജിസ്ട്രാര്‍ ടി.ആര്‍.ജയപാല്‍, പ്രോഗ്രാം ഓഫീസര്‍ ബെന്‍ഹര്‍ ഗില്‍ബര്‍ട്ട് എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram