കെ.എസ്.ആര്‍.ടി.സി. ഡിപ്പോ ശുചീകരിച്ച് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

Posted on: 18 Aug 2015നേമം: പാപ്പനംകോട് ശ്രീചിത്തിരതിരുനാള്‍ എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ഥികള്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി സ്വാതന്ത്ര്യദിനാഘോഷം വ്യത്യസ്തമാക്കി. പാപ്പനംകോട് കെ.എസ്.ആര്‍.ടി.സി. ഡിപ്പോക്കുള്ളില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ കോളേജിലെ നൂറ്റിയമ്പതില്‍പരം നാഷണ്‍ സര്‍വീസ് സ്‌കീം അംഗങ്ങള്‍ പങ്കാളികളായി.
ഡിപ്പോക്കുള്ളില്‍ കാട് കയറിയ സ്ഥലങ്ങള്‍ വിദ്യാര്‍ഥികള്‍ വെട്ടിമാറ്റി. പ്രിന്‍സിപ്പല്‍ ഡോ. ഷാജി സേനാധിപന്‍ പതാക ഉയര്‍ത്തി. കെ.എസ്.ആര്‍.ടി.സി. ഡിപ്പോ എന്‍ജിനിയര്‍ സലീംകുമാര്‍ ശുചീകരണ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ബിജോയ്, അസി.ഡിപ്പോ എന്‍ജിനിയര്‍ വിനീത്, വളന്റിയര്‍ സെക്രട്ടറിമാരായ ശബരി ജെ.പി., ബിന്‍സി, വളന്റിയര്‍മാരായ എല്‍ദോസ്, ഡാരിസ് മനോജ്, അഖില്‍, വിവേക്, കാര്‍ത്തിക്, മുകേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

More Citizen News - Thiruvananthapuram