ഓര്‍മകളില്‍ വീണ്ടും അബ്ദുല്‍ കലാം; വ്യത്യസ്ഥമായി സ്വാതന്ത്ര്യ ദിനാഘോഷം

Posted on: 18 Aug 2015ചിറയിന്‍കീഴ്: ഇന്ത്യന്‍ ജനതയുടെ സ്വപ്‌നങ്ങള്‍ക്ക് അഗ്നിച്ചിറകുകള്‍ നല്‍കിയ ഡോ.എ.പി.ജെ. അബ്ദുല്‍ കലാമിന് ആദരവര്‍പ്പിച്ച് ചിറയിന്‍കീഴ് ശ്രീശാരദവിലാസം ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ശ്രീശാരദവിലാസം ഗേള്‍സ് ഹൈസ്‌കൂള്‍, ശ്രീചിത്തിരവിലാസം ബോയ്‌സ് ഹൈസ്‌കൂള്‍, ശ്രീചിത്തിരവിലാസം എല്‍.പി.എസ്. എന്നീ സ്‌കൂളുകളില്‍ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ നടന്നു. ശ്രീശാരദ വിലാസം ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രത്യേകം ഒരുക്കിയ വേദിയില്‍ ഡോ.എ.പി.ജെ. അബ്ദുല്‍ കലാമായി വേഷമിട്ടയാള്‍ പ്രതീകാത്മകമായി പതാക ഉയര്‍ത്തി. കലാമിനെ അനുസ്മരിപ്പിച്ച് പ്രഭാഷണവും നടത്തി. തുടര്‍ന്ന് നാലായിരത്തോളം കുട്ടികള്‍ അണിനിരന്ന സ്വാതന്ത്ര്യദിന സന്ദേശറാലി നടന്നു. ശാര്‍ക്കര, വലിയകട, പണ്ടകശാല എന്നിവിടങ്ങള്‍ ചുറ്റി നടന്ന റാലിക്ക് മുന്നില്‍ തുറന്ന ജീപ്പില്‍ ഡോ.എ.പി.ജെ. അബ്ദുല്‍ കലാമായി വേഷമിട്ടയാള്‍ സഞ്ചരിച്ചു. വി.ശശി എം.എല്‍.എ., ചിറയിന്‍കീഴ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആര്‍. സുഭാഷ്, പി.സുഭാഷ് ചന്ദ്രന്‍, പി.മണികണ്ഠന്‍, അഴൂര്‍ വിജയന്‍, ജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സിനിമാ സീരിയല്‍ നടന്‍ രാജന്‍ ഞെക്കാടാണ് സ്‌കൂളിലും കലാമായി വേഷമിട്ടത്.

More Citizen News - Thiruvananthapuram