കരുംകുളത്ത് കാടുകയറിയ ട്രാന്‍സ്‌ഫോമര്‍ അപകടഭീഷണി

Posted on: 18 Aug 2015



പൂവാര്‍: കെ.എസ്.ഇ.ബി.യുടെ ട്രാന്‍സ്‌ഫോമര്‍ കാടുകയറുന്നു. കാടും വള്ളിപടര്‍പ്പും നിറഞ്ഞതോടെ ട്രന്‍സ്‌ഫോമര്‍ പുറത്ത് കാണാനാവാത്ത നിലയിലാണ്. കെ.എസ്.ഇ.ബി. കരുംകുളം തീരദേശ റോഡിന്റെ വശത്ത് സ്ഥാപിച്ച ട്രാന്‍സ്‌ഫോമറാണ് പുല്ലും കുറ്റിച്ചെടികളും വളര്‍ന്ന് അതിനുള്ളിലായത്. ഇതിലെ ഫ്യൂസുകളിലും കമ്പികളിലും വള്ളി പടര്‍ന്ന് കയറിയിട്ടുണ്ട്. മഴക്കാലമാകുമ്പോള്‍ ട്രാന്‍സ്‌ഫോമറിന്റെ മുന്നിലൂടെ കടന്നുപോകാന്‍ യാത്രക്കാര്‍ ബുദ്ധിമുട്ടുന്ന സ്ഥിതിയിലാണ്. സ്‌കൂള്‍ കുട്ടികളുള്‍പ്പെടെ നിരവധി യാത്രക്കാര്‍ കടന്നുപോകുന്ന റോഡിനരികിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. കെ.എസ്.ഇ.ബി.യുടെ പൂവാര്‍ സെക്ഷന്‍ ഓഫീസിന്റെ പരിധിയിലാണ് ഈ പ്രദേശങ്ങള്‍. സുരക്ഷാവേലി ഇല്ലാതെയും തീരദേശ റോഡിന്റെ വശങ്ങളില്‍ ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ചിട്ടുണ്ട്.

More Citizen News - Thiruvananthapuram