െ ചളിക്കുളമായ റോഡ് വ്യാപാരിയും ജീവനക്കാരും നന്നാക്കി

Posted on: 17 Aug 2015കല്ലറ: ചെളിക്കുളമായ റോഡ് സ്വാതന്ത്ര്യദിനത്തില്‍ നന്നാക്കി വ്യാപാരി മാതൃകയായി.
കാരേറ്റ്-പാലോട് റോഡാണ് നന്നാക്കിയത്. കാരേറ്റ് മുതല്‍ പാലോട് വരെ നീളുന്ന റോഡിലെ കുഴികളില്‍ വീണ് നിരവധി യാത്രക്കാരാണ് അപകടങ്ങളില്‍പ്പെടുന്നത്. റോഡിന്റെ ശോചനീയാവസ്ഥയെത്തുടര്‍ന്ന് നാട്ടുകാര്‍ ജനകീയ സമരസമിതി രൂപവത്കരിച്ച് നിരാഹാരസമരമുള്‍പ്പെടെയുള്ള സമരങ്ങള്‍ നടത്തിയെങ്കിലും അധികൃതര്‍ നടപടി സ്വീകരിച്ചില്ല.
പലപ്പോഴും ഇതുവഴി സഞ്ചരിക്കേണ്ടിവന്നിട്ടുള്ള കൊല്ലം ജില്ലയിലെ തൂറ്റിക്കലിലെ ഗ്രാനൈറ്റ് വ്യാപാരി തുളസീധരനാണ് അറ്റകുറ്റപ്പണികള്‍ നടത്തിയത്. സ്ഥാപനത്തിലെ ക്വാറിവേസ്റ്റും മണ്ണുംമറ്റും സ്വന്തം വാഹനങ്ങളില്‍ കൊണ്ടുവന്ന് കുഴികള്‍ നികത്തുകയായിരുന്നു.

More Citizen News - Thiruvananthapuram