കരയോഗ മന്ദിരോദ്ഘാടനം

Posted on: 17 Aug 2015ചൂട്ടയില്‍: ചൂട്ടയില്‍ പരമേശ്വരവിലാസം എന്‍.എസ്.എസ്. കരയോഗത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 17ന് വൈകീട്ട് മൂന്നിന് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. ജി.മധുസൂദനന്‍പിള്ള നിര്‍വഹിക്കും. ചടങ്ങില്‍ ജി.ഹരിദാസന്‍നായര്‍, ബി.ശശിധരന്‍നായര്‍, എസ്.കൃഷ്ണന്‍നായര്‍, സുഷമാദേവി എന്നിവര്‍ സംസാരിക്കും.

വിനായകചതുര്‍ഥി

പോത്തന്‍കോട്:
അണ്ടൂര്‍ക്കോണം പണിമൂല ദേവീക്ഷേത്രത്തില്‍ വിനായകചതുര്‍ഥിദിനമായ 18ന് രാവിലെ ആറുമുതല്‍ മേല്‍ശാന്തി ടി.കെ. യോഗേഷ് നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ മഹാഗണപതിഹോമം നടക്കും. പതിവുപൂജകള്‍ക്കുപുറമെ രാവിലെ വിശേഷാല്‍ കലശാഭിഷേകവും അപ്പംമൂടല്‍ ചടങ്ങും ദീപാരാധനയും ഉണ്ടായിരിക്കും.

More Citizen News - Thiruvananthapuram