വിനായകചതുര്‍ഥി ആഘോഷം

Posted on: 17 Aug 2015വര്‍ക്കല: വിനായകചതുര്‍ഥി ദിനമായ 18ന് പകല്‍ക്കുറി പൈവേലി ആയിരവല്ലി കിരാതമൂര്‍ത്തി ക്ഷേത്രത്തില്‍ രാവിലെ 8ന് അഷ്ടദ്രവ്യമഹാഗണപതിഹോമം,5ന് ഗജപൂജയും ആനയൂട്ടും, വൈകീട്ട് 6.30ന് മുഖചാര്‍ത്തോടുകൂടി ദീപാരാധന, ഭഗവതിസേവ എന്നിവയുണ്ടാകും.
അയിരൂര്‍: തൃമ്പല്ലൂര്‍ ഭഗവതിക്ഷേത്രത്തില്‍ 17ന് രാവിലെ 6.30മുതല്‍ നിറപുത്തിരിപൂജയുണ്ടാകും. 18ന് വിനായകചതുര്‍ഥി ആഘോഷത്തിന്റെ ഭാഗമായി രാവിലെ 6.30ന് അഷ്ടദ്രവ്യമഹാഗണപതിഹോമം,8.30ന് കലശപൂജ, കലശാഭിഷേകം, 10ന് കഞ്ഞിസദ്യ എന്നിവയുണ്ടാകും.
ഇടവ:
വെണ്‍കുളം പടിഞ്ഞാറ്റേവീട് ദുര്‍ഗാദേവിക്ഷേത്രത്തില്‍ 18ന് രാവിലെ 5.30ന് അഷ്ടദ്രവ്യമഹാഗണപതിഹോമം തുടര്‍ന്ന് അപ്പംമൂടല്‍ എന്നിവയുണ്ടാകും.
വര്‍ക്കല: ശ്രീനിവാസപുരം കുന്നേത്തറ വലിയവീട് ദേവീക്ഷേത്രത്തിലെ വിനായകചതുര്‍ഥി ആഘോഷം 18ന് രാവിലെ 8ന് മഹാഗണപതിഹോമത്തോടെ ആരംഭിക്കും.
വെട്ടൂര്‍:
തോപ്പില്‍ ദുര്‍ഗാദേവീക്ഷേത്രത്തില്‍ 18ന് രാവിലെ 6.30 മുതല്‍ അഷ്ടദ്രവ്യസമൂഹഗണപതിഹോമം ഉണ്ടാകും.
വര്‍ക്കല: മാമ്പഴക്കോണം ധര്‍മശാസ്താക്ഷേത്രത്തില്‍ 18ന് രാവിലെ 5.30ന് അഷ്ടദ്രവ്യമഹാഗണപതിഹോമവും വിശേഷാല്‍ പൂജയുമുണ്ടാകും.
ചെറുന്നിയൂര്‍:
പന്തുവിള ദേവീക്ഷേത്രത്തില്‍ 18ന് രാവിലെ 7 മുതല്‍ അഷ്ടദ്രവ്യമഹാഗണപതിഹോമം,വൈകീട്ട് ഉണ്ണിയപ്പ നിവേദ്യം എന്നിവയുണ്ടാകും.
ഇടവ: മാന്തറ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ 18ന് രാവിലെ 5.30ന് അഷ്ടദ്രവ്യമഹാഗണപതിഹോമം,10ന് പുഷ്പാഭിഷേകം, ഉണ്ണിയപ്പനിവേദ്യം എന്നിവയുണ്ടാകും.
ഇടവ:
പാറയില്‍ കുമാരേശ്വരം ക്ഷേത്രത്തില്‍ 18ന് രാവിലെ 5.30ന് അഷ്ടദ്രവ്യമഹാഗണപതിഹോമം,6ന് പഞ്ചാമൃതാഭിഷേകം, 8ന് സമൂഹനാളികേരം അടിക്കല്‍, 9ന് അപ്പംമൂടല്‍, 5.30ന് മഹാഗണപതിപൂജ, പൂമൂടല്‍, മോദകനിവേദ്യം എന്നിവയുണ്ടാകും.
വര്‍ക്കല: കരുനിലക്കോട് പുത്തന്‍പൂങ്കാവ് ഭദ്രകാളിക്ഷേത്രത്തില്‍ 18ന് അഷ്ടദ്രവ്യമഹാഗണപതിഹോമവും നിറപുത്തിരിയുമുണ്ടാകും
പേരേറ്റില്‍:
ഭഗവതിപുരം ഭദ്രാദേവിക്ഷേത്രത്തില്‍ 17ന് രാവിലെ 6.30 മുതല്‍ ഏഴുപറ വഴിപാടും 18ന് രാവിലെ 7ന് അഷ്ടദ്രവ്യമഹാഗണപതിഹോമം,9.30 മുതല്‍ സര്‍വകാര്യസിദ്ധിപൂജ, കുങ്കുമാഭിഷേകം, നാണയപ്രസാദവിതരണം, ഉച്ചയ്ക്ക് അന്നദാനം എന്നിവയുമുണ്ടാകും.

കര്‍ഷകദിനാചരണം

വര്‍ക്കല:
ചെമ്മരുതി കൃഷിഭവന്റെ കര്‍ഷകദിനാചരണം ഉദ്ഘാടനവും കര്‍ഷകരെ ആദരിക്കലും 17ന് 11ന് ഗ്രാമപ്പഞ്ചായത്ത് ഹാളില്‍ വര്‍ക്കല കഹാര്‍ എം.എല്‍.എ. നിര്‍വഹിക്കും. വെട്ടൂരില്‍ 1.30ന് ഗ്രാമപ്പഞ്ചായത്ത് ഹാളിലും ഇടവയില്‍ 12.30ന് കാപ്പില്‍ എസ്.എന്‍.ഡി.പി. ഹാളിലും വര്‍ക്കല കഹാര്‍ എം.എല്‍.എ. ഉദ്ഘാടനം നിര്‍വഹിക്കും. ഇടവയില്‍ എ.സമ്പത്ത് എം.പി. അവാര്‍ഡ് വിതരണം ചെയ്യും. ചെറുന്നിയൂരില്‍ 11ന് ഗ്രാമപ്പഞ്ചായത്ത് ഹാളില്‍ ബി.സത്യന്‍ എം.എല്‍.എ. ഉദ്ഘാടനം നിര്‍വഹിക്കും. രാവിലെ 9ന് കാര്‍ഷികപ്രദര്‍ശന വിപണനമേളയും 10ന് ജൈവപച്ചക്കറി കൃഷിയെക്കുറിച്ചുള്ള സെമിനാറുമുണ്ടാകും.
ഒറ്റൂരില്‍ 11ന് കൃഷിഭവനില്‍ ബി.സത്യന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. 10ന് കാര്‍ഷിക വിപണനമേള, െസമിനാര്‍ എന്നിവയുണ്ടാകും. മണമ്പൂരില്‍ 11ന് കവലയൂര്‍ ഗുരുമന്ദിരം ഹാളില്‍ ബി.സത്യന്‍ എം.എല്‍.എ. കര്‍ഷകദിനാചരണം ഉദ്ഘാടനം ചെയ്യും.

വഞ്ചനാദിനമായി ആചരിക്കും

വര്‍ക്കല:
ചിങ്ങം ഒന്ന് കേരള യുവകര്‍ഷകസംഘം വഞ്ചനാദിനമായി ആചരിക്കും. 1994-ല്‍ കാര്‍ഷികതൊഴില്‍ദാന പദ്ധതി പ്രകാരം കൃഷിഭവനുകള്‍ വഴി തിരഞ്ഞെടുത്ത ഒരു ലക്ഷം യുവജനങ്ങള്‍ക്കായി പദ്ധതി നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് വഞ്ചനാദിനമായി ആചരിക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് വര്‍ക്കല സജീവ്, ജനറല്‍ സെക്രട്ടറി അയന്തി ശ്രീകുമാര്‍ എന്നിവര്‍ അറിയിച്ചു.

വൈദ്യുതി മുടങ്ങും

ആറ്റിങ്ങല്‍:
ചാത്തമ്പാറ,തെഞ്ചേരിക്കോണം,വഞ്ചിയൂര്‍,മേവര്‍ക്കല്‍,ഞാറക്കാട്ടുവിള,പള്ളിമുക്ക്,മണ്ണൂര്‍ഭാഗം,മുല്ലശ്ശേരിക്കുന്ന് എന്നിവിടങ്ങളില്‍ 17ന് രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

More Citizen News - Thiruvananthapuram