തലസ്ഥാനനഗരം പനിഭീതിയില്‍ -വി.ശിവന്‍കുട്ടി എം.എല്‍.എ.

Posted on: 17 Aug 2015തിരുവനന്തപുരം: ജില്ലയില്‍ രണ്ടര ലക്ഷത്തോളം ജനങ്ങള്‍ വിവിധ തരത്തിലുള്ള പനി ബാധിച്ച് രോഗികളായി സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയ്‌ക്കെത്തിയതായി ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, ആരോഗ്യവകുപ്പിന്റെ അനാസ്ഥ കാരണം ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരോ അത്യാവശ്യത്തിനുള്ള മരുന്നുകളോ ഇല്ലാതെ ഇതില്‍ 35 രോഗികള്‍ മരിച്ചതായി വി.ശിവന്‍കുട്ടി എം.എല്‍.എ. പ്രസ്താവനയില്‍ പറഞ്ഞു.
തനിക്ക് ലഭിച്ച ഔദ്യോഗിക കണക്കനുസരിച്ച് വിവിധ പനികള്‍ ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ വന്നുപോയവരും കിടത്തിച്ചികിത്സിക്കുന്നതുമായി 2,71,000 രോഗികളുണ്ട്. ഇതില്‍ 35 പേര്‍ കൃത്യമായ ചികിത്സ കിട്ടാതെ മരണപ്പെട്ടു. പലരും ജീവഭയംകൊണ്ട് സ്വകാര്യ ആശുപത്രികളിലേക്ക് മാറി. സാധാരണ പനി പിടിപ്പെട്ട് 178045 പേര്‍ വന്ന് ചികിത്സതേടുകയും 7302 പേരെ കിടത്തിച്ചികിത്സിക്കുകയും ചെയ്തു.

More Citizen News - Thiruvananthapuram