അനുമോദിച്ചു

Posted on: 17 Aug 2015



തിരുവനന്തപുരം: എം.ബി.ബി.എസ്സിന് ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ മെരിറ്റില്‍ പ്രവേശനം നേടിയ മീനാങ്കല്‍ ഗവണ്‍മെന്റ് ട്രൈബല്‍ ഹൈസ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥി അജിത് എ.ജി.യെ അനുമോദിച്ചു. സ്‌കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ അനുമോദനയോഗത്തില്‍ ഏഴാംക്ലാസ്സ് വിദ്യാര്‍ഥിനി സഫ്‌ന എസ്. അധ്യക്ഷയായി. സീനിയര്‍ അസിസ്റ്റന്റ് ബി.വേണുഗോപാല്‍, ബീന എസ്.നായര്‍, ശ്രുതി എസ്., അനാമിക എം.എസ്. എന്നിവര്‍ സംസാരിച്ചു. പത്താം ക്ലാസ്സ് വിദ്യാര്‍ഥിനി ഹരിത പി. അജിത്തിന് ഉപഹാരം നല്‍കി.

More Citizen News - Thiruvananthapuram