ബൈക്ക് യാത്രികന് കാറിടിച്ച് പരിക്ക്

Posted on: 17 Aug 2015പോത്തന്‍കോട്: കാറിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്കേറ്റു. കൊഞ്ചിറ മീനാറ സ്വദേശി സുധീറിനാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി എട്ടരമണിക്ക് പൂലന്തറ ജങ്ഷനിലായിരുന്നു സംഭവം. പോത്തന്‍കോട്ട് നിന്ന് കോലിയക്കോട്ടേക്ക് പോകുകയായിരുന്ന സുധീറിന്റെ ബൈക്ക് എതിരെ വന്ന കാറില്‍ തട്ടി. ഇതേ തുടര്‍ന്ന് സുധീര്‍ റോഡിലേക്ക് തെറിച്ചു വീണപ്പോള്‍ അതേ ദിശയില്‍ വന്ന മറ്റൊരു കാറിടിക്കുകയായിരുന്നു. പരിക്കേറ്റ സുധീറിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

More Citizen News - Thiruvananthapuram