വിനായക ചതുര്‍ഥി

Posted on: 17 Aug 2015പൂവാര്‍: അരുമാനൂര്‍ നയിനാര്‍ ദേവക്ഷേത്രത്തില്‍ വിനായക ചതുര്‍ഥി ആഘോഷം 18ന് നടക്കും. ക്ഷേത്ര മേല്‍ശാന്തി രതീഷ്‌കുമാര്‍ പോറ്റിയുടെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍. രാവിലെ 5ന് അഭിഷേകം, 6ന് മലര്‍ നിവേദ്യം, 9ന് അഷ്ടാഭിഷേകം, കലശാഭിഷേകം, 10ന് അപ്പംമൂടല്‍, വൈകീട്ട് 6.30ന് വിശേഷാല്‍ പൂജ.

പൂവാര്‍:
ഇടവൂര്‍ മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുര്‍ഥി ഉത്സവം 18ന് നടക്കും. ക്ഷേത്ര തന്ത്രി കെ.സി.നാരായണന്‍ നമ്പൂതിരി, മേല്‍ശാന്തി രാമേശ്വരം എസ്.ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍. രാവിലെ 5.15ന് അഭിഷേകം, 7ന് പൊങ്കാല, 8ന് പ്രഭാതഭക്ഷണം, ഉച്ചയ്ക്ക് 12.30ന് സമൂഹസദ്യ. അദ്ധ്യാത്മിക പ്രഭാഷണം, വൈകീട്ട് 6ന് സഹസ്രദീപക്കാഴ്ച, 7ന് പുഷ്പാഭിഷേകം 7.30ന് സായാഹ്ന ഭക്ഷണം, 8ന് ഭജന, രാത്രി 9ന് കോമഡിഷോ.

താത്കാലിക ഒഴിവ്

വെള്ളറട:
വെള്ളറട ഗ്രാമപ്പഞ്ചായത്തില്‍ പുതുതായി അനുവദിച്ച യു.ഐ.ടി.യിലേക്ക് കൊമേഴ്‌സ്, ഇലക്ട്രോണിക്‌സ്, ഇംഗ്ലൂഷ്, മാത്തമാറ്റിക്‌സ് എന്നീ വിഭാഗത്തിലേക്ക് അധ്യാപകരുടെ താത്കാലിക ഒഴിവുണ്ട്. അഭിമുഖം 18ന് ഉച്ചയ്ക്ക് ഒന്നിന് പഞ്ചായത്തോഫീസിലെ കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസില്‍. ബയോഡാറ്റയും, അസ്സല്‍സര്‍ട്ടിഫിക്കറ്റുകളും കൊണ്ടു വരണം.

More Citizen News - Thiruvananthapuram