സ്വാതന്ത്ര്യ സ്മൃതിയില്‍ ഏകതയുടെ വരമൊഴി

Posted on: 17 Aug 2015



നെയ്യാറ്റിന്‍കര: സ്വാതന്ത്ര്യത്തിന്റെ സ്മൃതിയുണര്‍ത്തി നെയ്യാര്‍ മുദ്രകലയിലെ കലാകാരന്മാര്‍ സ്വാതന്ത്ര്യ ദിനത്തില്‍ ഏകതയുടെ വരമൊഴി പകര്‍ത്തി. നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡിന് സമീപം കെട്ടിയ കാന്‍വാസില്‍ കാലാകാരന്മാര്‍ ചിത്രങ്ങള്‍ വരച്ചു. യുവജന കമ്മിഷന്‍ ചെയര്‍മാന്‍ ആര്‍.വി. രാജേഷ് ഉദ്ഘാടനം ചെയ്തു.
നെയ്യാറിന്റെ തീരത്തെ കലാകാരന്മാരുടെ കൂട്ടായ്മയായ നെയ്യാര്‍ മുദ്രകലയുടെ വാര്‍ഷികത്തിന്റെ ഭാഗമായാണ് സ്വാതന്ത്ര്യ ദിനത്തില്‍ പരിപാടി സംഘടിപ്പിച്ചത്. അന്തരിച്ച മുന്‍ പ്രസിഡന്റ് അബ്ദുല്‍ കലാമിന് ആദരമര്‍പ്പിച്ച് കലാകാരന്മാര്‍ കാന്‍വാസില്‍ കലാമിന്റെ വിവിധ ഭാവത്തിലുള്ള ചിത്രങ്ങള്‍ വരച്ചു.
കാന്‍വാസില്‍ ദേശീയ പതാക വരച്ചുകൊണ്ടാണ് ആര്‍.വി. രാജേഷ് ഉദ്ഘാടനം ചെയ്തത്. നഗരസഭ പ്രതിപക്ഷ നേതാവ് കെ. ആന്‍സലന്‍ മുഖ്യപ്രഭാഷണം നടത്തി. ഫ്രാന്‍ ജനറല്‍ സെക്രട്ടറി എസ്.കെ.ജയകുമാര്‍, മണികണ്ഠന്‍ നെയ്യാറ്റിന്‍കര, കെ.എസ്.വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ചിത്രരചനയ്ക്ക് അജയന്‍ അരുവിപ്പുറം, വിജയന്‍ നെയ്യാറ്റിന്‍കര, വിത്തീസ് വിദ്യാധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഇരുപതിലേറെ കലാകാരന്മാര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram