കഞ്ചാവ് വില്പന - സ്ത്രീ അറസ്റ്റില്‍

Posted on: 17 Aug 2015നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര റെയില്‍വേ സ്റ്റേഷനിലും പരിസരത്തും കഞ്ചാവ് വില്പന നടത്തിയ വഴുതൂര്‍ മുടിവിളാകം മേലെ പുത്തന്‍ വീട്ടില്‍ സുലോചന(65)യെ നെയ്യാറ്റിന്‍കര എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇവരുടെ കൈവശമുണ്ടായിരുന്ന 250 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
ഒന്‍പതര കിലോ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന കേസിലെ രണ്ടാം പ്രതിയാണ് പിടിയിലായ സുലോചന. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്.എസ്.ശോഭനകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

More Citizen News - Thiruvananthapuram