കെ.നാഗേന്ദ്രപ്രഭു അനുസ്മരണം സംഘടിപ്പിച്ചു

Posted on: 17 Aug 2015തിരുവനന്തപുരം: ഗൗഡ സാരസ്വത ബ്രാഹ്മണരുടെ നേതാവും ടി.ഡി. മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങളുടെ സ്ഥാപകനുമായ കെ.നാഗേന്ദ്രപ്രഭുവിന്റെ 125-ാമത് ജന്മദിനാഘോഷങ്ങളുടെ ഭാഗമായി അനുസ്മരണസമ്മേളനം നടന്നു. ഗൗഡ സാരസ്വത ബ്രാഹ്മണ മഹാസഭയും ആലപ്പുഴ കെ.നാഗേന്ദ്രപ്രഭു ഫൗണ്ടേഷനും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. യോഗത്തില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എന്‍.ഗോപിനാഥപ്രഭു അനുസ്മരണപ്രഭാഷണം നടത്തി.
ജി.എസ്.ബി. മഹാസഭ പ്രസിഡന്റ് അഡ്വ. കെ.ജി.മോഹന്‍ദാസ് പൈ അധ്യക്ഷത വഹിച്ചു. എസ്.ബി.ടി മുന്‍ ഡി.ജി.എം. ഡി.ജനാര്‍ദ്ദനപ്രഭു, രംഗനായ്ക്, ഡോ. സുജാത, ഡോ. ജി.എന്‍.പ്രഭു എന്നിവര്‍ സംസാരിച്ചു.
സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടിയ എം.രഘു, അന്താരാഷ്ട്ര മാത്സ് ഒളിമ്പ്യാഡില്‍ റാങ്ക് നേടിയ ശിവാനി, നാഷണല്‍ സയന്‍സ് ഒളിമ്പ്യാഡില്‍ വിജയിച്ച ശ്രേയ എന്നിവരടക്കം 20 വിദ്യാര്‍ഥികളെ ചടങ്ങില്‍ അനുമോദിച്ചു. വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് അവാര്‍ഡ് കരസ്ഥമാക്കിയവരെയും സി-സ്റ്റെഡ് ഡയറക്ടര്‍ ആയി നിയമിതനായ ഡോ. അജിത് പ്രഭുവിനെയും ചടങ്ങില്‍ ആദരിച്ചു. ചരിത്രരേഖ-ഫോട്ടോ പ്രദര്‍ശനവും പരിപാടിയുടെ ഭാഗമായി നടന്നു.

More Citizen News - Thiruvananthapuram