വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ വന്‍ തിരക്ക്‌

Posted on: 17 Aug 2015നാഗര്‍കോവില്‍: കന്യാകുമാരി ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു. കര്‍ക്കടകവാവ്, സ്വാതന്ത്ര്യദിനം എന്നീ അവധിദിവസങ്ങള്‍ക്ക് പിന്നാലെ ഞായറാഴ്ചയും കൂടി ആയതാണ് തിരക്ക് കൂടാന്‍ കാരണമായത്.
കന്യാകുമാരി, തൃപ്പരപ്പ്, മാത്തൂര്‍തൊട്ടിപ്പാലം തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലും കന്യാകുമാരി, ശുചീന്ദ്രം, തിരുവട്ടാര്‍ ക്ഷേത്രങ്ങളിലും തിരക്കുണ്ടായിരുന്നു. 14, 15 തീയതികളില്‍ പദ്മനാഭപുരം കൊട്ടാരത്തിന് തുടര്‍ അവധിയായതിനാല്‍ കൊട്ടാരം കാണാനെത്തിയ വിനോദസഞ്ചാരികള്‍ക്ക് തിരിച്ചുപോകേണ്ടിവന്നു. ഞായറാഴ്ച കൊട്ടാരത്തില്‍ വിനോദസഞ്ചാരികളുടെ തിരക്ക് കൂടുതലായിരുന്നു.

More Citizen News - Thiruvananthapuram