സി.എസ്.ഐ. സഭയ്ക്ക് 186.2 കോടി രൂപയുടെ ബജറ്റ്‌

Posted on: 17 Aug 2015തിരുവനന്തപുരം: സി.എസ്.ഐ. ദക്ഷിണകേരള മഹാഇടവകയ്ക്ക് 186.2 കോടിരൂപയുടെ ബജറ്റ്. ബിഷപ്പ് എ.ധര്‍മരാജ് റസാലത്തിന്റെ കാര്‍മികത്വത്തില്‍ ആരംഭിച്ച സമ്മേളനത്തില്‍ സി.എസ്.ഐ. ദക്ഷിണകേരള മഹാഇടവക (എസ്.ഐ.യു.സി.) 186.2 കോടിരൂപയുടെ ബജറ്റ് അംഗീകരിച്ചു.
ഉന്നതവിജയം നേടിയ 428 പ്രതിഭകളെ അനുമോദിച്ചു. വിമെന്‍സ് സെന്ററില്‍ ചേര്‍ന്ന മഹായിടവക ബജറ്റ് സമ്മേളനത്തില്‍ ട്രഷറര്‍ ഡി.ജേക്കബ് 186.2 കോടി രൂപ വരവും 183.8 കോടി രൂപ ചെലവും 2.4 കോടി രൂപ നീക്കിയിരിപ്പുമുള്ള ബജറ്റ് അവതരിപ്പിച്ചു.
പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ സംരക്ഷണത്തിനായി 13 കോടി രൂപയും സാധുക്കളുടെ ചികിത്സയ്ക്കായി 12 കോടിയും സാന്ത്വന ശുശ്രൂഷയ്ക്കായി 55 ലക്ഷം രൂപയും മാനസിക രോഗികളുടെ പുനരധിവാസത്തിനായി 53 ലക്ഷം രൂപയും സാധുവിവാഹ സഹായത്തിനായി 32 ലക്ഷം രൂപയും നിര്‍ധനരുടെ വിദ്യാഭ്യാസ സഹായത്തിനായി 85 ലക്ഷം രൂപയും വകകൊള്ളിച്ചിട്ടുണ്ട്. വൈദികരുടെ ഭവനനിര്‍മാണ പദ്ധതിക്കും പ്രത്യേക തുക വകകൊള്ളിച്ചിട്ടുണ്ട്.
650 ഇടവകകളില്‍ നിന്നായി 890 കൗണ്‍സില്‍ സാമാജികര്‍ പങ്കെടുത്തു.
ഉപാധ്യക്ഷന്‍ എ.സെല്‍വരാജ്, പാസ്റ്ററല്‍ ബോര്‍ഡ് സെക്രട്ടറി എം.വേദരാജ്, മഹായിടവക സെക്രട്ടറി ഡി.ലോറന്‍സ്, ബിഷപ്പ് സെക്രട്ടറി ഡി.എല്‍.പോള്‍സണ്‍ മഹായിടവക സ്ത്രീജനസഖ്യം പ്രസിഡന്റ് ഷെര്‍ളി റസാലം എന്നിവര്‍ നേതൃത്വം നല്‍കി.

More Citizen News - Thiruvananthapuram