നാടെങ്ങും സ്വാതന്ത്ര്യദിനം ആഘോഷിച്ചു

Posted on: 17 Aug 2015നെയ്യാറ്റിന്‍കര: നാടെങ്ങും സ്വാതന്ത്ര്യസ്മൃതിയുണര്‍ത്തി രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, വിവിധ സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ ദേശീയപതാക ഉയര്‍ത്തിയും സ്വാതന്ത്ര്യസ്മൃതി ചടങ്ങുകള്‍ സംഘടിപ്പിച്ചും ദിനാഘോഷം നടത്തി.
നെയ്യാറ്റിന്‍കര നഗരസഭയില്‍ ചെയര്‍മാന്‍ എസ്.എസ്.ജയകുമാര്‍ ദേശീയപതാക ഉയര്‍ത്തി. വൈസ് ചെയര്‍പേഴ്‌സ്ണ്‍ എല്‍.എസ്.ഷീല, ആരോഗ്യ സ്ഥിരംസമിതി അംഗം ജി.സോമശേഖരന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു. നെയ്യാറ്റിന്‍കര അഗ്നിശമനസേനാ വിഭാഗത്തിന്റെ മാര്‍ച്ച് പാസ്റ്റും നഗരസഭാ നഴ്‌സറി സ്‌കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച ദേശഭക്തിഗാനാലാപനവും ഉണ്ടായിരുന്നു.
ഫ്രീഡം ഫൈറ്റേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ സ്വാതന്ത്ര്യദിനാഘോഷം ഡി.സി.സി. ജനറല്‍ സെക്രട്ടറി എസ്.കെ.അശോക് കുമാര്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അരുവിപ്പുറം സത്യദേവന്‍ അധ്യക്ഷനായി. ധാന്യക്കിറ്റ് വിതരണം ശബരീനാഥ് രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. നെയ്യാറ്റിന്‍കര വിശ്വഭാരതി പബ്ലിക് സ്‌കൂളില്‍ ഡിവൈ.എസ്.പി. എസ്.സുരേഷ്‌കുമാര്‍ ദേശീയപതാക ഉയര്‍ത്തി. സ്‌കൂള്‍ മാനേജര്‍ വി.വേലപ്പന്‍ നായര്‍, പ്രിന്‍സിപ്പല്‍ ജയധരന്‍നായര്‍ ഡിവൈ.എസ്.പി. എസ്.സുരേഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഡോ. ജി.ആര്‍. പബ്ലൂക് സ്‌കൂളില്‍ എം.ജി. കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സേതുനാഥ് പതാക ഉയര്‍ത്തി. മാധവിമന്ദിരം ലോകസേവാ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി സിസ്റ്റര്‍ മൈഥിലി, സീനിയര്‍ പ്രിന്‍സിപ്പല്‍ ഗൗരിനായര്‍, പ്രിന്‍സിപ്പല്‍ മരിയാ ജോ ജഗദീഷ്, ആര്‍.എസ്.ഹരികുമാര്‍, എം.കെ.പ്രമീഷ്, ശ്രീകുമാരന്‍നായര്‍ എന്നിവര്‍ പങ്കെടുത്തു.
മാരായമുട്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സ്വാതന്ത്ര്യദിന റാലി നടത്തി. പെരുങ്കടവിള പഞ്ചായത്ത് പ്രസിഡന്റ് അമ്പത്തറയില്‍ ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു.
പോങ്ങില്‍ എം.കെ.എം. എല്‍.പി.എസ്സിലെ വിദ്യാര്‍ഥികള്‍ സ്വാതന്ത്ര്യദിന റാലി നടത്തി. പി.ടി.എ. പ്രസിഡന്റ് എഫ്.രാജേഷ് ഉദ്ഘാടനം ചെയ്തു. .
അമരവിള എല്‍.എം.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, എല്‍.എം.എസ്. എല്‍.പി.എസ്. എന്നിവിടങ്ങളിലും സ്വാതന്ത്ര്യദിനാഘോഷം നടന്നു. ആഘോഷങ്ങളുടെ ഭാഗമായി റാലിയും നടത്തി. പ്രഥമാധ്യാപിക സുജയാ ജസ്റ്റസ് ഉദ്ഘാടനം നടത്തി. പി.ടി.എ. പ്രസിഡന്റ് സതീഷ്‌കുമാര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.
നെല്ലിമൂട് പി.ആര്‍.എം. പബ്ലൂക് സ്‌കൂളില്‍ സ്‌കൂള്‍ രക്ഷാധികാരി കെ.വാമന്‍ ദേശീയപതാക ഉയര്‍ത്തി. മാരായമുട്ടം കുമാരനാശാന്‍ ലൈബ്രറി ആന്‍ഡ് റിസര്‍ച്ച് സൊസൈറ്റിയില്‍ മാരായമുട്ടം സഹകരണ ബാങ്ക് പ്രസിഡന്റ് എം.എസ്.അനില്‍ ദേശീയപതാക ഉയര്‍ത്തി. മാരായമുട്ടം സര്‍വീസ് സഹകരണ ബാങ്കിലും സ്വാതന്ത്ര്യദിനാഘോഷം നടന്നു. ദേശീയപതാക ഉയര്‍ത്തുകയും മധുരവിതരണം നടത്തുകയും ചെയ്തു.
വെണ്‍പകല്‍ ഗവ. എല്‍.പി. സ്‌കൂളില്‍ പഞ്ചായത്ത് അംഗം കൊടങ്ങാവിള വിജയകുമാര്‍ പതാക ഉയര്‍ത്തി. എസ്.എം.സി. ചെയര്‍പേഴ്‌സണ്‍ എല്‍.സന്ധ്യ അധ്യക്ഷയായി. ചുണ്ടവിലാകം ഗവ. എല്‍.പി.എസ്സിലും സ്വാതന്ത്ര്യദിനാഘോഷം നടത്തി.
അമരവിള ദേവേശ്വരം റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനാഘോഷം മാനവമൈത്രി ദിനമായി ആഘോഷിച്ചു. അസോസിയേഷന്‍ രക്ഷാധികാരി വാസുദേവന്‍നായര്‍ പതാക ഉയര്‍ത്തി. അമരവിള ദേവേശ്വരം ഗോഗുലം പുരുഷ സ്വയംസഹായസംഘത്തിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനാഘോഷം നടത്തി. സെക്രട്ടറി പരമേശ്വരന്‍നായര്‍ ദേശീയപതാക ഉയര്‍ത്തി.
പെരുങ്കടവിള ഗവ. എല്‍.പി.ബി.എസ്സില്‍ പഞ്ചായത്ത് പ്രസിഡന്റ് അമ്പലത്തറയില്‍ ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ക്വിസ്, പ്രസംഗ മത്സരങ്ങള്‍ സംഘടിപ്പിച്ചു.
ഓലത്താന്നി വിക്ടറി വി.എച്ച്.എസ്.എസ്സിലെ സ്വാതന്ത്ര്യദിനാഘോഷം യുവജന കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍.വി.രാജേഷ് ഉദ്ഘാടനം ചെയ്തു. കെ.ടി.യു.സി.യുടെ(ജേക്കബ്) നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷം ജില്ലാ പ്രസിഡന്റ് കൊറ്റാമം ഗോപി ഉദ്ഘാടനം ചെയ്തു.
നെല്ലിമൂട് വനിതാ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സൊസൈറ്റി ഡയറക്ടര്‍ നെല്ലിമൂട് പ്രഭാകരന്‍ പതാകയുയര്‍ത്തി.

More Citizen News - Thiruvananthapuram