സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മിലടിച്ചു; ഒരാള്‍ക്ക് പരിക്ക്

Posted on: 17 Aug 2015തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് തടവുകാര്‍ തമ്മില്‍ അടിപിടിയുണ്ടായത്. പത്താം ബ്ലോക്കിലെ തടവുകാരായ ലിനു വര്‍ഗ്ഗീസ്, ബിനു എന്നിവരാണ് അടിപിടി നടത്തിയത്. ഇവര്‍ തമ്മില്‍ നടന്ന തര്‍ക്കത്തിനൊടുവില്‍ ബിനു സമീപത്തുകിടന്ന കല്ലുപയോഗിച്ച് ലിനു വര്‍ഗീസിന്റെ തലയ്ക്ക് അടിച്ചുവെന്ന് ജയല്‍ അധികൃതര്‍ പറഞ്ഞു. തലയ്ക്ക് പരിക്കേറ്റ ലിനുവിനെ ജയില്‍ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. തലയ്ക്ക് ഒരു തുന്നിക്കെട്ടുണ്ട്. അക്രമം നടത്തിയ ബിനുവിനെ പത്താം ബ്ലോക്കില്‍നിന്ന് യു.ടി. ബ്ലോക്കിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. പൂജപ്പുര േപാലീസ് കേസെടുത്തു.

More Citizen News - Thiruvananthapuram