സ്വാതന്ത്ര്യദിനത്തില്‍ മദ്യവില്പന: 16 പേര്‍ അറസ്റ്റില്‍

Posted on: 17 Aug 2015



നാഗര്‍കോവില്‍: കന്യാകുമാരി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ സ്വാതന്ത്ര്യദിനത്തില്‍ മദ്യം വിറ്റതിന് 16 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍നിന്ന് 85 കുപ്പി മദ്യവും പിടിച്ചെടുത്തു. കുലശേഖരം, തക്കല, കൊല്ലങ്കോട്, അഞ്ചുഗ്രാമം, തിരുവട്ടാര്‍, അരുമന, നാഗര്‍കോവില്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നാണ് മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ 16 പേര്‍ അറസ്റ്റിലായത്. ടാസ്മാര്‍ക്ക് മദ്യശാലകള്‍ക്ക് അവധി നല്‍കിയിരുന്ന സ്വാതന്ത്ര്യദിനത്തില്‍ നേരത്തെ വാങ്ങിവെച്ചിരുന്ന മദ്യം അനധികൃതമായി വില്‍ക്കുന്നതിനിടയിലാണ് പ്രതികള്‍ പിടിയിലായത്.

More Citizen News - Thiruvananthapuram