സാംബവസഭ ഉദ്യോഗസ്ഥ സംഗമം നടത്തി

Posted on: 17 Aug 2015തിരുവനന്തപുരം: കേരള സാംബവസഭയുടെ ആഭിമുഖ്യത്തില്‍ നടന്ന ഉദ്യോഗസ്ഥ സംഗമം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. സാമൂഹ്യ ജീവിതത്തിന്റെ എല്ലാ മേഖലകളിലും പ്രാഗത്ഭ്യം തെളിയിച്ചവര്‍ സാംബവസമുദായത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇന്ന് സമസ്ത മേഖലകളിലും പിന്‍തള്ളപ്പെട്ടുപോയി എന്നത് യാഥാര്‍ഥ്യത്തിന് നിരക്കുന്നതല്ലെന്നും മന്ത്രി പറഞ്ഞു.
കേരള സാംബവസഭ സംസ്ഥാന പ്രസിഡന്റ് എ.സി. ബിനുകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മഞ്ചയില്‍ വിക്രമന്‍, പ്രൊഫ. ആര്യനാട് എച്ച്. രാജു, സംസ്ഥാന വൈസ് പ്രസിഡന്റ് സുഭാഷ് പുളിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram