ആയിരത്തി അഞ്ഞൂറില്‍പ്പരം ഗണപതിവിഗ്രഹങ്ങള്‍ ഒന്നിച്ചു കാണാന്‍ അവസരം

Posted on: 17 Aug 2015തിരുവനന്തപുരം: വിനായകചതുര്‍ഥി ദിവസമായ ആഗസ്ത് 18ന് സൂര്യാകൃഷ്ണമൂര്‍ത്തിയുടെ ശേഖരത്തിലുള്ള ആയിരത്തി അഞ്ഞൂറിലധികം വരുന്ന ഗണപതിവിഗ്രഹങ്ങളും പെയിന്റിങ്ങുകളും പൊതുജനങ്ങള്‍ക്ക് കാണാന്‍ സൂര്യ സൗകര്യമൊരുക്കുന്നു. സ്വാതിതിരുനാള്‍ മഹാരാജാവിന്റെ കാലത്തുള്ള മുന്നൂറുകൊല്ലം പഴക്കംചെന്ന വിഗ്രഹവും ഇതില്‍പ്പെടുന്നു. ഉത്രാടം തിരുനാള്‍ മഹാരാജാവ് സമ്മാനിച്ചതാണിത്. രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് 12 വരെ തൈക്കാട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിന് സമീപമുള്ള സൂര്യാകൃഷ്ണമൂര്‍ത്തിയുടെ വീട്ടിലാണ് പ്രദര്‍ശനം. ഇതിനോടനുബന്ധിച്ച് പൂജകളും ഭജനയും പ്രസാദവിതരണവും ഉണ്ടായിരിക്കും.

More Citizen News - Thiruvananthapuram