നഗര ശുചീകരണം: കണ്‍വെന്‍ഷന്‍ നടത്തി

Posted on: 17 Aug 2015തിരുവനന്തപുരം: 'എന്റെ നഗരം സുന്ദര നഗരം' പരിപാടിയുടെ ഭാഗമായി കണ്‍വെന്‍ഷന്‍ നടത്തി. ഡോ. തോമസ് ഐസക് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ആലപ്പുഴ നഗരത്തില്‍ പരീക്ഷിച്ച് വിജയിച്ച മാലിന്യസംസ്‌കരണ രീതികള്‍ മാതൃകയാക്കി, തിരുവനന്തപുരത്തെ പൂര്‍ണമായും മാലിന്യമുക്ത നഗരമാക്കുന്നതിനുള്ള കൂടുതല്‍ ശ്രദ്ധാപൂര്‍വമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകണമെന്ന് ഡോ. തോമസ് ഐസക് അഭിപ്രായപ്പെട്ടു. തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഗോപിനാഥന്‍നായര്‍ അദ്ധ്യക്ഷനായി. സി.പി.എം. ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ അഡ്വ. കെ.ചന്ദ്രിക, യൂണിയന്‍ ജനറല്‍ സെക്രട്ടറി കണ്ണമ്മൂല വിജയന്‍, കെ.എം.സി.എസ്.യു ജില്ലാ സെക്രട്ടറി സുരേഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു. കണ്ടിന്‍ജന്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സി.ഐ.ടി.യു.വിന്റെ നേതൃത്വത്തില്‍ നഗരത്തിലെ ഏറ്റവും പ്രശ്‌നബാധിതമായ വാര്‍ഡുകളും പ്രദേശങ്ങളും ഏറ്റെടുത്തുകൊണ്ട് ശുചീകരണം നടത്താന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.

More Citizen News - Thiruvananthapuram